കോവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിച്ച് റെയില്‍വെ; ടിക്കറ്റ് നല്‍കാതെ യാത്രക്കാരില്‍ നിന്നും പിഴയൊടുക്കുന്നത് ഭീമമായ തുക
കോവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിച്ച് റെയില്‍വെ; ടിക്കറ്റ് നല്‍കാതെ യാത്രക്കാരില്‍ നിന്നും പിഴയൊടുക്കുന്നത് ഭീമമായ തുക
ടിക്കറ്റ് റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യണമെങ്കില്‍ ട്രെയിനില്‍ കയറി ടിക്കറ്റ് തുകയും 250 രൂപ പിഴയും അടച്ച് യാത്ര ചെയ്യാമെന്നാണ് റെയില്‍വെയുടെ ഇപ്പോഴത്തെ നിയമം.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ റെയില്‍വെ ട്രെിയിന് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരുന്നു. രോഗ വ്യാപനം കുറഞ്ഞതോടെ ഭാഗീഗമായി റെയില്‍വെ സര്‍വ്വീസുകള്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും സാധാരണ രീതിയില്‍ കൗണ്ടറുകളില്‍ എത്തി ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യുവാനുള്ള സംവിധാനം റെയില്‍വെ നടപ്പാക്കി തുടങ്ങിയിട്ടില്ല. IRCTC ആപ്പ് ഉപയോഗിച്ചോ, സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങള്‍ വഴിയോ, ട്രെയിന്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സ്റ്റേഷന് കൗണ്ടറില്‍ എത്തി റിസര്‍വേഷന്‍ നടത്തിയോ മാത്രമെ ടിക്കറ്റ് എടുക്കാന്‍ കഴിയു. IRCTC ആപ്പ് ഉപയോഗിച്ച് പരമാവധി ഒരു മാസം ബുക്ക് ചെയ്യുവാന്‍ കഴിയുന്നത് 6 ടിക്കറ്റുകള്‍ മാത്രമാണ്. കോവിഡ് മൂലം സീസണ് ടിക്കറ്റുകളും ഒഴിവാക്കിയതിനാല്‍ സ്ഥിരം യാത്രക്കാരും, ഒപ്പം ടിക്കറ്റുകള്‍ ഓണ്‍ ലൈനായി എടുക്കുവാന്‍ കഴിയാത്ത സാധാരണക്കാരായ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
റെയില്‍വെ സ്റ്റേഷനില്‍ നേരിട്ടെത്തി ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രെയിന്‍ എത് സ്റ്റേഷനില്‍ നിന്നാണോ പുറപ്പെടുന്നത് ആ പുറപ്പെടുന്ന സമയത്തിന് അര മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യേണ്ട് സ്റ്റേഷനില്‍ എത്തണം. ഈ സമയം കഴിഞ്ഞാല്‍ റിസര്‍വേഷന്‍ ക്ലോസ് ചെയ്യുകയാണ് പതിവ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി എക്സ്പ്രസ്സില്‍ എറണാകുളത്തേക്ക് പോകുവാന്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ നാലംഗ വയോധിക കുടുംബത്തിന് മണിക്കൂറുകളോളമാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യുവാന്‍ കഴിയാതെ കാത്ത് നില്‍ക്കേണ്ടി വന്നത്. കണ്ണൂരില്‍ നിന്നും 2.50 ന് പുറപ്പെടുന്ന ഇന്റര്‍ സിറ്റി കോഴിക്കോട് സ്റ്റേഷനില്‍ എത്തുന്നത് 4.10ന് ആയിരുന്നു. ഈ ട്രെയിനില്‍ പോകുവാന്‍ 3.15ന് കോഴിക്കോട് സ്റ്റേഷനില്‍ എത്തിയ ഇവര്‍ക്ക് കൗണ്ടറില്‍ എത്തിയപ്പോള്‍ ഇന്റര്‍ സിറ്റി പോകാനുള്ള ടിക്കറ്റ് ലഭിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതായത് ട്രെയിന്‍ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 2.50ന് അരമണിക്കൂര്‍ മുന്‍പെ കോഴിക്കോട് സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമെ ഈ ട്രെയിനില്‍ യാത്ര ചെയ്യുവാനുളള ടിക്കറ്റ് റിസര്‍വ്വ് ചെയ്യുവാന്‍ കഴിയു.
അങ്ങനെ യാത്ര ചെയ്യുവാന്‍ കഴിയാതെ വന്ന ഇവര്‍ പിന്നാലെ 6.15ന് വരുന്ന മറ്റൊരു ട്രെയിനിനാണ് ടിക്കറ്റ് ലഭിച്ചത്. ഇത് ഒരാളുടെ മാത്രം സ്ഥിതിയല്ല ഇന്ന് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന സാധരണക്കാരായ നിരവധി പേരാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കോഴിക്കോട് നിന്നും കുറ്റിപ്പുറത്തിന് യാത്ര ചെയ്യുവാന്‍ എത്തിയ റഷീദിന് ഒരു മണിക്കൂര്‍ മുന്‍പെ റെയില്‍വെ സ്റ്റേഷനില്‍ എത്തുവാന്‍ കഴിയാതെ വന്നതിനാല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുവാന്‍ കഴിഞ്ഞില്ല. അന്‍പത് രൂപ മാത്രം ടിക്കറ്റ് ചാര്‍ജുള്ള കുറ്റിപ്പുറത്തേക്ക് സഞ്ചരിക്കുവാന്‍ 250 രൂപ പിഴ ഉള്‍പ്പെടെ 300 രൂപ നല്കിയാല് യാത്ര ചെയ്യാമെന്നാണ് റെയിവെ ജീവനക്കാര്‍ അറിയിച്ചത്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യണമെങ്കില്‍ ട്രെയിനില്‍ കയറി ടിക്കറ്റ് തുകയും 250 രൂപ പിഴയും അടച്ച് യാത്ര ചെയ്യാമെന്നാണ് റെയില്‍വെയുടെ ഇപ്പോഴത്തെ നിയമം.
യാത്ര ചെയ്യുവാന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യണമെങ്കില്‍ യാത്രക്കാര്‍ ഒരു മണിക്കൂര്‍ നേരത്തെ കൗണ്ടറില്‍ എത്തി റിസര്‍വേഷന്‍ നടത്തണം. റിസര്വേഷനായുള്ള പ്രത്രേക അപേക്ഷാ ഫോം പൂരിപ്പിച്ച് കൗണ്ടറില്‍ നല്കി വേണം ടിക്കറ്റ് എടുക്കാന്‍. കോവിഡ് രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഇത്തമൊരു നടപടിയെന്നാണ് റെയില്‍വെ നല്കുന്ന വിശദീകരണം. എന്നാല്‍ അപേക്ഷാ ഫോം പൂരിപ്പിക്കുവാന്‍ നല്‍കിയിട്ടുള്ള പേനയും, നിശ്ചയിച്ച് നല്‍കിയിരിക്കുന്ന സ്ഥലവും പല യാത്രക്കാര്‍ കൈകാര്യം ചെയ്യുമ്പോഴും രോഗ വ്യാപനം കൂടുവാനുള്ള സാധ്യതയാണ് സ്യഷ്ടിക്കുന്നത്. ഈ നടപടി ക്രമങ്ങളള് ഒഴിവാക്കി ക്യത്യമായ ദൂര പരിധിയില്‍ ക്യൂ പാലിച്ച് ടിക്കറ്റ് നല്കിയാല് രോഗ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുവാനാണ് അത് സഹായിക്കുക. അത് ചെയ്യാതെ റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയാണ് ടിക്കറ്റിന്റെ പേരില്‍ റെയില്‍വെ തീവെട്ടി കൊള്ള നടത്തുന്നത്. പലപ്പോഴും അത്യാവശ്യക്കാര്‍ ടിക്കറ്റ് എടുക്കാന്‍ കഴിയാതെ 250 രൂപ പിഴ നല്കി യാത്ര ചെയ്യുകയോ, മറ്റ് ഗതാഗത സംവിധാനങ്ങള്‍ തേടി പോവുകയോ ചെയ്യുകയാണ് പതിവ്. കോവിഡ് കാലത്ത് യാത്രക്കാരുടെ കുറവ് മൂലം പല ട്രെയിനുകളിലും അളില്ലാത്ത അവസ്ഥയാണ്. എന്നിട്ടും ടിക്കറ്റ് നല്‍കാതെ റെയില്‍വെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.