• HOME
  • »
  • NEWS
  • »
  • kerala
  • »
  • INDIAS FIRST INDIGENEOUS AIRCRAFT CARRIER INS VIKRANT COMPLETES ITS FIRST SEA TRIAL SUCCESFULLY NEXT ONE IN SEPTEMBER NAV TV

ഐ എൻ എസ് വിക്രാന്തിന്റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയകരം, അടുത്ത ഘട്ടം സെപ്റ്റംബറിൽ

ഉൾക്കടലിൽ കപ്പലിന്റെ ഹൾ, പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ, തുടങ്ങിയ സംവിധാനങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ഉൾക്കടലിൽ കപ്പലിന്റെ ഹൾ, പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ, തുടങ്ങിയ സംവിധാനങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ഉൾക്കടലിൽ കപ്പലിന്റെ ഹൾ, പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ, തുടങ്ങിയ സംവിധാനങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

  • Share this:


കൊച്ചി. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ അടുത്ത സമുദ്ര പരീക്ഷണം സെപ്റ്റംബറിൽ. നാവിക സേനയ്ക്ക് കൈമാറും മുൻപ് ആറ് സമുദ്ര പരീക്ഷണങ്ങൾ  കൂടി നടത്തും. കപ്പൽ അടുത്ത വർഷം ഓഗസ്‌റ്റോടെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ദിവസം നീണ്ട ആദ്യ ഘട്ട സമുദ്ര പരീക്ഷണം പൂർത്തിയാക്കി കപ്പൽ കൊച്ചി ഷിപ്പിയാർഡിൽ തിരിച്ചെത്തി.

ഉൾക്കടലിൽ കപ്പലിന്റെ ഹൾ, പ്രൊപ്പൽഷൻ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ, തുടങ്ങിയ സംവിധാനങ്ങളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു  28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.



ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത്, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത്'.

Also read- 'ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ' പാർട്ടി അന്വേഷണത്തിൽ പരസ്യ പ്രതിഷേധവുമായി ജി.സുധാകരന്റെ കവിത

യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (ഹാബിറ്റബിലിറ്റി) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവത്കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികള്‍, എഞ്ചിനീയര്‍മാര്‍, മേല്‍നോട്ടക്കാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഡിസൈനര്‍മാര്‍, കപ്പല്‍ ജീവനക്കാര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പല്‍ കടല്‍ പരീക്ഷണങ്ങള്‍ക്കായി വേഗത്തില്‍ തയ്യാറാക്കാന്‍ സാധിച്ചു.



Also read- ഇന്ത്യയുടെ അഭിമാനം; ഐ.എൻ.എസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം തുടങ്ങി

2002ലാണ് വിമാനാവഹിനി കപ്പൽ തദ്ദേശീയമായി നിർമിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. തുടർന്ന് കൊച്ചി കപ്പൽശാലയെ നിർമാണ ചുമതല ഏൽപ്പിച്ചു. 2009ൽ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് കപ്പൽ നിർമാണത്തിന് കീലിട്ടത്. 2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, റഷ്യയിൽ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയിൽ തടസങ്ങളുണ്ടായി. പിന്നീട് ഡി ആർ ഡി ഒയുടെ സാങ്കേതിക സഹായത്തോടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉൽപാദിപ്പിച്ചത്.

Also read- പ്രകൃതിസൗഹൃദപദ്ധതികള്‍ക്കായി ധനസമാഹരണ നീക്കമാരംഭിച്ച് കിഫ്ബി: ലക്ഷ്യമിടുന്നത് 2100 കോടി രൂപ
Published by:Naveen
First published:
)}