ഇന്ത്യയിലെ മഹാനായ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് വി.ടി.ബല്‍റാം. 1982 ലെ ഡല്‍ഹി ഏഷ്യാഡിന്റെ സംഘാടക സമിതി അംഗമായിരുന്നു അന്ന് എം.പിയായിരുന്ന രാജീവ് ഗാന്ധിയെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, ഇന്ദ്രപ്രസ്ഥ ഇന്‍ഡോര്‍ സ്റ്റേഡിയം, തല്‍ക്കത്തോറ സ്വിമ്മിംഗ് പൂള് & സ്റ്റേഡിയം, സിരി ഫോര്‍ട്ട് ഓഡിറ്റോറിയം, കര്‍ണ്ണി സിംഗ് ഷൂട്ടിംഗ് റേഞ്ച് എന്നിവ രാജീവിന്റെ ദൈനംദിന മേല്‍നോട്ടത്തിലാണ് രാജ്യ തലസ്ഥാനത്തിന് അഭിമാനമായി ഉയര്‍ന്നു വന്നതെന്നും സ്പോര്‍ട്ട്സ് പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് 1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന വേളയിലാണെന്നും വി.ടി.ബല്‍റാം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിനെ തുടര്‍ന്നാണ് വി.ടി.ബല്‍റാം പ്രതികരിച്ചത്. . രാജീവ് ഖേല്‍ രത്ന പുരസ്ക്കാരം ഇനി മുതല്‍ അറിയപ്പെടുക മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്ക്കാരം എന്നായിരിക്കും.
ജനങ്ങളില്‍നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കിയത്. കായികപുരസ്ക്കാരത്തിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കുമെന്നാണ് സൂചന.
ഖേല്‍ രത്നയുടെ പേര് മാറ്റിയതിനെ തുടര്‍ന്ന് ഉമ്മന്ചീണ്ടിയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ശാസ്ത്ര സാങ്കേതിക - കായിക മേഖലയിൽ സുശക്തമായ ഭാരതം സ്വപ്നം കണ്ട രാജീവ് ഗാന്ധിയോടുള്ള ഏറ്റവും വലിയ ആദരമായിട്ടാണ് പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു.
രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരമാണ് രാജീവ് ഖേൽ രത്ന. ഇനി മുതൽ അറിയപ്പെടുക മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്ക്കാരം എന്നായിരിക്കും. ജനങ്ങളിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജർ ധ്യാൻചന്ദിന്റെ പേരിലാക്കിയത്. കായികപുരസ്ക്കാരത്തിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.