നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Alappuzha Murder | രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഷാനിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തെന്ന് സൂചന

    Alappuzha Murder | രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഷാനിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തെന്ന് സൂചന

    എസ്.ഡി.പി.ഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്

    കൊല്ലപ്പെട്ട രഞ്ജിത്, ഷാന്‍

    കൊല്ലപ്പെട്ട രഞ്ജിത്, ഷാന്‍

    • Share this:
      ആലപ്പുഴ: ഒബിസി മോർച്ച (OBC Morcha) നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് (Kerala Police) ലഭിച്ചു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ പൊലീസ് കണ്ടെത്തി. ഈ സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. എസ്.ഡി.പി.ഐ (SDPI) നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഷാനിന്‍റെ പൊതുദർശനത്തിനും സംസ്ക്കാരച്ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

      മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാന്‍ ആരും എത്താതിരുന്നതോടെ സമീപവാസിയാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ബൈക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയുടേതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് എടുക്കാൻ ആരും എത്താതിരുന്നതാണ് സംശയത്തിനിടയാക്കിയതെന്ന് നാട്ടുകാരന്‍ പറയുന്നു. പൊലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം പ്രതി ബൈക്കിൽ ഷാനിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതാണെന്നാണ് വിലയിരുത്തൽ.

      ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശിനി സുറുമി സുധീര്‍ എന്നയാളുടെ പേരിലുള്ള ബൈക്ക് ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സുധീറിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. താല്‍ക്കാലിക ആവശ്യത്തിനായി ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നൽകിയതായും സൂചനയുണ്ട്.

      തലയോട്ടി തകര്‍ന്നു, മുഖം വികൃതമായി; ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍; രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

      കൊല്ലപ്പെട്ട ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിന്റെ(Ranjith Sreenivas) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്(Post Mortem Report) പുറത്ത്. രഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായി. ക്രൂരമായ ആക്രമണമാണ് രഞ്ജിത്തിന് നേരെ ഉണ്ടായത്.

      തലയോട്ടി തകര്‍ന്നു, തലച്ചോറിന് ക്ഷതമേറ്റു, മുഖം വികൃതമായി. ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിഞ്ഞുപോകുന്ന വിധത്തിലുള്ള വെട്ടുകള്‍, വലത് കാലില്‍ അഞ്ചോളം വെട്ടുകള്‍. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

      രണ്ടര മണിക്കൂര്‍ സമയംകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

      അതേസമയം രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം സംസ്‌കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം അവസാനിച്ചത്. തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു ആദ്യ പൊതു ദര്‍ശനം.

      വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം ചിതയിലേക്ക്. സഹോദരന്‍ അഭിജിത്ത് ശ്രീനിവാസന്‍ ചിതയ്ക്ക് തീ കൊളുത്തി.

      Also Read-Political Murder | ഷാന്‍ വധക്കേസ്; പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

      ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.

      അതേസമയം ഇന്ന് വൈകിട്ട് ചേരാനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് മൂന്നിനാണ് സര്‍വകക്ഷി യോഗം നടക്കുക.ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സര്‍വകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. പിന്നാലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
      Published by:Anuraj GR
      First published: