• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരത്തേക്കെത്തിയ ഇൻഡിഗോ വിമാനം എയർപോക്കറ്റിൽ വീണു; ഭയന്ന് യാത്രക്കാർ, എല്ലാവരും സുരക്ഷിതർ

ലാൻഡ് ചെയ്യാനുള്ള സമയമായതിനാൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളില്ല.

news18
Updated: May 21, 2019, 10:47 PM IST
തിരുവനന്തപുരത്തേക്കെത്തിയ ഇൻഡിഗോ വിമാനം എയർപോക്കറ്റിൽ വീണു; ഭയന്ന് യാത്രക്കാർ, എല്ലാവരും സുരക്ഷിതർ
ഇൻഡിഗോ (പ്രതീകാത്മക ചിത്രം)
news18
Updated: May 21, 2019, 10:47 PM IST
തിരുവനന്തപുരം: ലാൻഡ് ചെയ്യാൻ 15 മിനിറ്റ് മാത്രം ശേഷിക്കെ ബംഗളൂരുവിൽ നിന്നുവന്ന ഇൻഡിഗോ വിമാനം എയർ പോക്കറ്റിൽപ്പെട്ടു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ 6E 463 എന്ന വിമാനമാണ് ചൊവ്വാഴ്ച രാത്രി 09.10 ഓടെ എയർ പോക്കറ്റിൽ പെട്ടത്. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം, അഞ്ചു സെക്കൻഡോളം സമയം ഇത് നീണ്ടു നിന്നതായി വിമാനത്തിലെ യാത്രക്കാരൻ ന്യൂസ് 18നോട് പറഞ്ഞു.

സംഭവത്തിൽ പൈലറ്റ് യാത്രക്കാരോട് ക്ഷമാപണം നടത്തിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനം വളരെ പഴക്കമുള്ളതാണെന്ന് തോന്നിച്ചിരുന്നെന്നും അതുകൊണ്ടു തന്നെ കാലാവസ്ഥയുടെ പ്രശ്നമാണോ അതോ വിമാനത്തിന്‍റെ സാങ്കേതിക തകരാറാണോ ഇത്തരമൊരു പിഴവിന് കാരണമായതെന്ന് പരിശോധിക്കണമെന്നും യാത്രക്കാർ വളരെയധികം ഭയന്നു പോയിരുന്നെന്നും ന്യൂസ് 18നുമായി സംസാരിച്ച യാത്രക്കാരൻ പറഞ്ഞു.

ലാൻഡ് ചെയ്യാനുള്ള സമയമായതിനാൽ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളില്ല.

എന്താണ് എയർ പോക്കറ്റ് ?

അന്തരീക്ഷത്തില്‍ വായു സഞ്ചാരം ഇല്ലാത്ത സ്ഥലത്തെയാണ് എയര്‍പോക്കറ്റ് എന്നു പറയുന്നത്. ഇങ്ങനെയുള്ള സ്ഥലത്ത് എത്തിയാല്‍ വിമാനത്തിന് മുന്നോട്ട് കുതിക്കാൻ പ്രയാസം അനുഭവപ്പെടും. തുടർന്ന് വിമാനം താഴേക്ക് പതിക്കുകയും ചെയ്യും. എന്നാല്‍, വായുസഞ്ചാര മേഖലയിലേക്ക് കടന്നാല്‍ വിമാനത്തിന് തുടര്‍ന്ന് പറക്കാനാകും.

First published: May 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...