IndiGo | 'തികച്ചും യാദൃച്ഛികം 'ഇൻഡിഗോ രണ്ടു ബസുകള്‍ക്ക് കുടിശികയും പിഴയുമടക്കം ഒരു ലക്ഷത്തോളം രൂപ അടയ്ക്കണം
IndiGo | 'തികച്ചും യാദൃച്ഛികം 'ഇൻഡിഗോ രണ്ടു ബസുകള്‍ക്ക് കുടിശികയും പിഴയുമടക്കം ഒരു ലക്ഷത്തോളം രൂപ അടയ്ക്കണം
കഴിഞ്ഞദിവസം പിടിച്ച ബസിന്റെ നികുതി കഴിഞ്ഞ ഡിസംബർ വരെ മാത്രമേ അടച്ചിട്ടുള്ളൂ
Last Updated :
Share this:
മലപ്പുറം: നികുതിയടയ്ക്കാത്തതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇൻഡിഗോയുടെ രണ്ടു ബസിനും കൂടെ 86,940 രൂപ കുടിശ്ശിക. അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വര്‍ക്ക്ഷോപ്പിലെത്തിച്ച ഒരു ബസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു ബസും കൂടി നികുതിയടയ്ക്കാത്തതായി കണ്ടെത്തിയത്.
കഴിഞ്ഞദിവസം പിടിച്ച ബസിന്റെ നികുതി കഴിഞ്ഞ ഡിസംബർ വരെ മാത്രമേ അടച്ചിട്ടുള്ളൂ. 43,470 രൂപ പിഴയടക്കം കുടിശ്ശികയുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു ബസ് കൂടി പിടികൂടിയത്. അവര്‍ക്കും ഇത്രയും കുടിശ്ശികയുണ്ട്. കൂടെ 7000 രൂപ പിഴയുമുണ്ട്.
വിമാനത്താവളത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ അകത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. അവിടെ കയറി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാവില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴേ പരിശോധിക്കാനും നടപടിയെടുക്കാനും കഴിയൂ. അങ്ങനെയാണ് സ്ഥിരം പരിശോധനകള്‍ക്കിടയില്‍ യാദൃച്ഛികമായാണ് ഇന്‍ഡിഗോയുടെ ബസ് പിടിച്ചതെന്ന് ആർടിഒ പറയുന്നു.
മറ്റ് കമ്പനികളുടെ വാഹനങ്ങളും ഇതേപോലെ നികുതിയടക്കാതെ ഓടുന്നതായി സംശയമുണ്ട്. അവസരം ലഭിക്കുമ്പോള്‍ നടപടിയെടുക്കും. കൂടാതെ അകത്ത് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളും ഓടുന്നതായി വിവരമുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കാന്‍ അതത് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടതായി ആര്.ടി.ഒ. പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം പിടിച്ചെടുത്ത ബസിന്റെ നികുതി ഇൻഡിഗോ എയർലൈന്‍സ് അടച്ചു. 48,000 രൂപയാണ് ഓൺലൈനായി പിഴയടക്കം അടച്ചത്.ഇന്ന് വാഹനം വിട്ടു നൽകുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. എൽഡിഎഫ് കൺവീനറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോ ബസ് പിടിച്ചെടുത്തത് ചർച്ചയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.