നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്

    ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്

    അഗത്തി രാജീവ് ഗാന്ധി ആശുപത്രി ഫാർമസിസ്റ്റ് ആയ റാസിക്കിന്‍റെയും സാജിദയുടെയും ഒൻപത് ദിവസം പ്രായമായ കുഞ്ഞാണ് ആശുപത്രി വരെയെത്തി മരണത്തിന് കീഴടങ്ങിയത്.

    baby

    baby

    • Share this:
      കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി ലക്ഷദ്വീപിൽ നിന്ന് കൊച്ചി വരെയെത്തിച്ചെങ്കിലും ആ കുരുന്ന് ജീവൻ രക്ഷിക്കാനായില്ല. അഗത്തി രാജീവ് ഗാന്ധി ആശുപത്രി ഫാർമസിസ്റ്റ് ആയ റാസിക്കിന്‍റെയും സാജിദയുടെയും ഒൻപത് ദിവസം പ്രായമായ കുഞ്ഞാണ് ആശുപത്രി വരെയെത്തി മരണത്തിന് കീഴടങ്ങിയത്.

      അടിയന്തിര ശസ്ത്രക്രിയക്കായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹെലികോപ്ടർ മാർഗം കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് ആംബുലന്‍സിൽ ലിസി ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ഈ യാത്രയ്ക്കിടെ കുഞ്ഞിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      ഹൃദയത്തിൽനിന്ന് പുറത്തേക്ക് വരുന്ന രക്തത്തിൽ അശുദ്ധരക്തവും കലരുന്നതായിരുന്നു കുട്ടിയുടെ പ്രശ്നം. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ടേഷന്‍റെ ഹെലികോപ്റ്ററിൽ തന്നെയാണ് കൊച്ചിയിലെത്തിച്ചത്

      TRENDING:ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രിയോടെ സംസ്കരിച്ചു[PHOTOS]
      റാസിക്ക്-സാജിദ ദമ്പതികളുടെ ആദ്യ കുഞ്ഞിനും ജനനസമയത്ത് ഗുരുതരമായ ഹൃദയപ്രശ്നങ്ങളുണ്ടായിരുന്നു. നാല് വർഷം മുമ്പ് ആ കുഞ്ഞ് ജനിച്ച ഉടൻ തന്നെ ഹൃദയതകരാറ് കണ്ടെത്തി കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഒന്നര മാസത്തെ ചികിത്സയ്ക്കൊടുവിൽ ആ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു.

      രണ്ടാമത്തെ കുഞ്ഞിനും സമാനമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയപ്പോഴും ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ആ അമ്മയും അച്ഛനും പ്രതീക്ഷ കൈവിട്ടിരുന്നില്ല... ആദ്യത്തെ കുഞ്ഞിനെ പോലെ ഈ കുഞ്ഞും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷെ പ്രതീക്ഷകളും പ്രാർഥനകളും വിഫലമാക്കി ആ കുഞ്ഞ് യാത്രയാവുകയായിരുന്നു.  തോട്ടത്തുംപടി ജുമാമസ്ജിദിലെ ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.
      Published by:Asha Sulfiker
      First published:
      )}