തിരുവനന്തപുരം: ഓണക്കാലത്ത് മതേതര സന്ദേശമുയർത്തി ഒരു പൂക്കളം. പൂക്കളിൽ വിരിഞ്ഞത് കന്യാമറിയവും ഉണ്ണിയേശുവും. തിരുവനന്തപുരം പൂഴിക്കുന്ന് പൗരസമിതി പ്രവർത്തകരാണ് പൂക്കളത്തിന് പിന്നിൽ. പ്ലസ് വൺ വിദ്യാർത്ഥിയായ സിദ്ദിഖ് ആയിരുന്നു പൂക്കളമൊരുക്കിയത്.
ഇരുപത്തിരണ്ട് അടി വീതിയും പന്ത്രണ്ടടി നീളവുമുള്ള അത്തത്തട്ട് ആയിരുന്നു ഒരുക്കിയത്. എട്ടാം ദിവസം ആ തട്ടിൽ വിരിഞ്ഞതാകട്ടെ ഉണ്ണിയേശുവിനെ മാറോട് ചേർത്തിരിക്കുന്ന കന്യാമറിയത്തിന്‍റെ രൂപവും. മലയം ഗവ. സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ദിഖാണ് ഈ മനോഹരമായ പൂക്കളം തീർത്തത്.
Onam 2019: കേരളത്തിലെത്തിയ നേന്ത്രപഴങ്ങളിൽ ഏറെയും കർണാടകത്തിൽ നിന്ന്
കഴിഞ്ഞ നാൽപ്പത് വർഷമായി പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്താറുണ്ട്. ഒരു ദിവസം തട്ടിൽ പൂക്കൾ നിറയ്ക്കാൻ 25,000 രൂപയാണ് ചെലവ്. തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ് ദിനവും പൂക്കളെത്തിക്കുന്നത്. തിരുവോണത്തോടനുബന്ധിച്ച് നാട്ടിലെ നിർധനർക്ക് ഓണക്കിറ്റും ഓണക്കോടിയും പൗരസമിതി വിതരണം ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athachamyam, Boat race, Feast, Floral carpet, Onam 2019, Onam boat race, Onam celebration, Onam date 2019, Onam festival, Onam food, Onam pookalam, Onam sadhya, Onam Songs, Onam story, Thiruvonam