• HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO | സിനിമാ ടിക്കറ്റിന് ഇന്ന് മുതല്‍ വിനോദനികുതി

INFO | സിനിമാ ടിക്കറ്റിന് ഇന്ന് മുതല്‍ വിനോദനികുതി

100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നികുതി ഈടാക്കാനാണ് നിർദ്ദേശം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ക്ക് ഇന്നു മുതല്‍ വിനോദ നികുതി ഈടാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും നികുതി ഈടാക്കാനാണ് നിർദ്ദേശം.
    ഇ-ടിക്കറ്റിങ് നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ടതില്ല. ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശ സ്ഥാപനത്തില്‍ അടയ്ക്കണം.

    കഴിഞ്ഞ ജനുവരി 1 മുതല്‍ സിനിമാ ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 28ശതമാനത്തില്‍ നിന്നു 18 ആയി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍പു പിരിച്ചിരുന്ന വിനോദനികുതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് 10% വരെ വിനോദനികുതി ഏര്‍പ്പെടുത്തുന്നതിനു നിയമ ഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ രംഗത്തെത്തുകയും ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണു പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ വിനോദനികുതി ഏര്‍പ്പെടുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു.

    Also Read ഡ്രൈവിംഗിനിടെ മൊബൈൽ പാടില്ല; ബ്ലൂടൂത്ത് ഉപയോഗിക്കുന്നതും കുറ്റകരമെന്ന് പൊലീസ്

    First published: