നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: ഓഗസ്റ്റ് മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍; ബാങ്ക് അക്കൗണ്ടില്‍ വേണമെന്നുള്ളവര്‍ മുൻകൂട്ടി അറിയിക്കണം

  INFO: ഓഗസ്റ്റ് മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍; ബാങ്ക് അക്കൗണ്ടില്‍ വേണമെന്നുള്ളവര്‍ മുൻകൂട്ടി അറിയിക്കണം

  ജൂണ്‍ മാസത്തെ ശമ്പളം ആദ്യം ഇടിഎസ്ബി അക്കൗണ്ടിലേക്കും പിന്നീട് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി നിക്ഷേപിക്കും. എന്നാല്‍ ഓഗസ്റ്റ് മുതല്‍ ബാങ്ക് അക്കൗണ്ടില്‍ ശമ്പളം വേണമെന്നുള്ളവര്‍ അത് പ്രത്യേകമായി എഴുതി നല്‍കണം

  • News18
  • Last Updated :
  • Share this:
   ഓഗസ്റ്റ് മാസം മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ബാങ്കിൽ നിന്നും മാറ്റി ട്രഷറി അക്കൗണ്ട് വഴി വിതരണം ചെയ്യും. ശമ്പളം  ബാങ്കിലേക്ക് മാറ്റണമെന്ന് നിര്‍ബന്ധമുള്ളവര്‍ ജൂലൈ 15-ന് മുന്‍പ് ഇക്കാര്യം സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരെ (ഡിഡിഒ) രേഖാമൂലം അറിയിക്കണം. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.

   സംസ്ഥാനത്തെ അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഓഗസ്റ്റ് മുതല്‍ ട്രഷറി വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രഷറികളില്‍ ഇടിഎസ്ബി അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ മാസത്തെ ശമ്പളം ആദ്യം ഇടിഎസ്ബി അക്കൗണ്ടിലേക്കും പിന്നീട് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി നിക്ഷേപിക്കും. എന്നാല്‍ ഓഗസ്റ്റ് മുതല്‍ ബാങ്ക് അക്കൗണ്ടില്‍ ശമ്പളം വേണമെന്നുള്ളവര്‍ അത് പ്രത്യേകമായി എഴുതി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷാ ഫോം ട്രഷറി വെബ്‌സൈറ്റിലും ട്രഷറി ശാഖകളിലും ലഭിക്കും. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നുള്ള ഒരു നിശ്ചിത തുക മാത്രമായും ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.

   ശമ്പളം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റണമെങ്കില്‍ ജൂലൈ 25നു മുന്‍പ് ബില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ബിംസ്) ഡിഡിഒമാര്‍ രേഖപ്പെടുത്തണം. ഇതിനു ശേഷമേ ജൂലൈ മാസത്തെ ശമ്പള ബില്‍ ഡിഡിഒമാര്‍ തയാറാക്കാവൂ. ഇടിഎസ്ബി അക്കൗണ്ടുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ബാങ്കിങ്, പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ ലഭിക്കാന്‍ ജീവനക്കാര്‍ ഡിഡിഒമാര്‍ക്ക് കെവൈസി സമര്‍പ്പിക്കണം. ട്രഷറിയില്‍ നിന്നോ ട്രഷറി വെബ്‌സൈറ്റില്‍ നിന്നോ കെവൈസി ഫോം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

   ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ട്രഷറിയില്‍ നല്‍കണം. കൈവൈസിയിലും ഈ നമ്പര്‍ രേഖപ്പെടുത്തണം. ശമ്പളം കൈപ്പറ്റുന്ന രീതി ജീവനക്കാരന് എപ്പോള്‍ വേണമെങ്കിലും മാറ്റാനുള്ള സ്വാതന്ത്ര്യവുമുണ്ടാകും.

   Also Read  വർഷത്തിൽ 10 ലക്ഷം രൂപയിലധികം പിൻവലിക്കുന്നവർക്ക് നികുതി വന്നേക്കും

   First published:
   )}