അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സയൊരുക്കി വനംവകുപ്പ്

വേണ്ടിവന്നാൽ വിദഗ്ദ ചികിൽസ ഇനിയും ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം

News18 Malayalam | news18-malayalam
Updated: June 5, 2020, 7:35 AM IST
അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സയൊരുക്കി വനംവകുപ്പ്
ചികിത്സക്ക് വിധേയമായ കാട്ടാന
  • Share this:
സൈലന്റ് വാലി ബഫർ സോണിനോട് ചേർന്ന് കരുവാരകുണ്ട് കൽകുണ്ട് മേഖലയിൽ  അവശ നിലയിൽ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സ നൽകി. കാട്ടിനുള്ളിൽ വച്ച് മറ്റ് ആനകളുമായി ഏറ്റുമുട്ടിയപ്പോൾ പരിക്കേറ്റതാകാം എന്ന് ആനയെ പരിശോധിച്ച ശേഷം വനംവകുപ്പ് അധികൃതർ പറഞ്ഞു.

ആനയുടെ വയറിനും കാലിനിടയിലും പരിക്കുണ്ട്. മുഖത്തും നാക്കിനും ചെറിയ പരിക്കുകൾ ഉണ്ട്. ആനയെ മയക്ക്‌ വെടി വച്ചു മയക്കിയ ശേഷം ആണ് പരിശോധനകൾ നടത്തിയത്. തുടർന്ന് മരുന്നുകളും വച്ചു. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ച് ചികിൽ നൽകിയത്.

TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]

കാടുകയറും വരെ കൃഷിയിടത്തിൽ കുടുങ്ങിയ ആനയ്ക്ക് വനപാലകരുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തി. വായിലും വയറ്റിലുമുള്ള മുറിവുകളാണ് ആനയുടെ അവശതയ്ക്ക് കാരണമെന്ന് സി.സി.എഫ്.ഒ. പി.പി.പ്രമോദ് പറഞ്ഞു. വേണ്ടിവന്നാൽ വിദഗ്ദ ചികിൽസ ഇനിയും ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

തിരുവിഴാംകുന്ന് സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ഉന്നതതല ഉദ്യോഗസ്ഥരാണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കരുവാരക്കുണ്ടിലെത്തിയത്.

ഉത്തരമേഖല സി.സി.എഫ്.ഒ. വിജയാനന്ദൻ, സൈലന്റ് വൈൽഡ് ലൈഫ് വാർഡൻ സാമുവൽ വല്ലങ്കത്തേ പച്ചു, നിലമ്പൂർ ഡി.എഫ്.ഒ വി. സജികുമാർ, സൈലന്റ് വാലി റേഞ്ച് ഓഫീസർ അജയഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ആനയുടെ ചികിൽസയ്ക്കായി ഒരുക്കിയിരുന്നത്. നിലമ്പൂർ സൗത്ത് മേഖല ഡിഎഫ്ഒ സജി കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.


First published: June 5, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading