• HOME
  • »
  • NEWS
  • »
  • kerala
  • »
  • സു​ധാ​ക​രൻ്റെ നീ​ക്കം സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണല​ക്ഷ്യ​ത്തോ​ടെയെന്ന് ഐ.എൻ.​എ​ൽ.

സു​ധാ​ക​രൻ്റെ നീ​ക്കം സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണല​ക്ഷ്യ​ത്തോ​ടെയെന്ന് ഐ.എൻ.​എ​ൽ.

പ്രസ്താവനയുമായി കാ​സിം ഇ​രി​ക്കൂ​ർ

കെ. സുധാകരൻ

കെ. സുധാകരൻ

  • Last Updated :
  • Share this:
കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള ഗൂഢലക്ഷ്യത്തോ​ടെ​യാ​ണ് കെ.​ പി.​ സി.​ സി പ്ര​സി​ഡ​ൻ​റ് കെ. സുധാക​ര​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും കൂ​ട്ടി മ​ത​നേ​താ​ക്ക​ളെ സന്ദർ​ശി​ച്ച് രാ​ഷ്ട്രീ​യ നാ​ട​കം ക​ളി​ക്കു​ന്ന​തെ​ന്ന് ഐ.​എ​ൻ.എ​ൽ. സംസ്​​ഥാ​ന ജനറൽ സെ​ക്ര​ട്ട​റി കാ​സിം ഇരി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘപ​രി​വാ​റു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന സു​ധാ​ക​ര​ൻ്റെ മ​തേ​ത​ത​ര പ്രതിബദ്ധ​ത കേ​ര​ളീ​യ സ​മൂ​ഹ​ത്തിെ​ന്റെ മു​ന്നി​ൽ എ​ന്നോ തുറന്നുകാട്ടപ്പെട്ടതാ​ണ്. കോ​ൺ​ഗ്ര​സിെ​ന്റെ പൂ​ർ​ണ ഹിന്ദുത്വവത്കര​ണം ഭയന്ന് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ടു​ കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ട​തു​സ​ർ​ക്കാ​രി​നെ പ​ഴി ചാ​രാ​നു​ള്ള ദു​ഷ്​​ട​ലാ​ക്കു​മാ​യി സു​ധാ​ക​ര​ൻ അലഞ്ഞു​ തി​രി​യു​ന്ന​ത്.

വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ പാ​ലാ ബി​ഷ​പ്പി​നെ ആ​ദ്യ​മാ​യി സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹ​ത്തെ നി​ര​പ​രാ​ധി​യാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളോ​ടു​ള്ള അ​മ​ർ​ഷം പ​ല ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്നും ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് ഇ​ക്കാ​ണു​ന്ന പിത്തലാട്ടങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​തും സ​മാ​ധാ​ന​ദൂ​തന്റെ മേ​ല​ങ്കി സ്വ​യം എടുത്ത​ണി​ഞ്ഞ​തും. മ​ത​നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വി​വാ​ദ നി​ല​പാ​ടു​ക​ൾ പുനഃപ​രി​ശോ​ധി​ച്ച് സ്വ​യം തി​രു​ത്താ​നും മു​റി​വേ​റ്റ ഹൃ​ദ​യ​ങ്ങ​ളെ സാന്ത്വനപ്പെടുത്താ​നും ശ്ര​മി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. അ​ത​ല്ലാ​തെ കൂ​ടു​ത​ൽ കോ​ലാ​ഹ​ല​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത് സം​ഘപരി​വാ​റി​നേ ഗു​ണം ചെ​യ്യൂ.ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്ത് വ​ഷ​ളാ​ക്ക​രു​ത് എ​ന്ന മു​സ്​​ലിം ലീഗിൻ്റെ നി​ല​പാ​ടി​നെ ത​ള്ളി​യാ​ണ് പു​ണ്യ​വാ​ള​ൻ ച​മ​യാ​ൻ കെ.സു​ധാ​ക​ര​ൻ ഒ​രു​മ്പെ​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ ലക്ഷ്യത്തോടെയുള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ പ്ര​ബു​ദ്ധ​സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എൽ.ഡി.എഫിൻ്റെ ഘടകകക്ഷിയാണെങ്കിലും കാന്തപുരം എ.പി. വിഭാഗത്തോട് കൂറ് പുലർത്തുന്ന ഐ.എൻ.എല്ലിൻ്റെ രാഷ്ട്രീയ നിലപാട് ഏറെ ശ്രദ്ധേയമാണ്. ഇന്നലെ കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കിയത്, ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്ലാം മതത്തിലില്ല. നാർക്കോട്ടിക്ക് ജിഹാദിൻ്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മോശപ്പെടുത്തുവാനുള്ള നീക്കമാണ് ഉണ്ടായത്. മുസ്ലിം സമുദായം ഇത്തരതിലുള്ള ഒരു ജിഹാദിനും ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.

പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല. ഞങ്ങളിവിടെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി കലഹിച്ച് പോകാന്‍ താത്പര്യമില്ല. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച തെറ്റായ വാദമാണ്. അത് ഉന്നയിച്ചയാള്‍ ആ തെറ്റായ വാദം എത്രയും വേഗം പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടതെന്നായിരുന്നു കാന്തപുരം പറഞ്ഞത്.

ഈ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണ് ദിവസങ്ങൾ നീണ്ട മൗനത്തിന് ശേഷം ഐ.എൻ.എൽ. സ്വീകരിച്ച നിലപാട്. ഭിന്നിപ്പ് മാറ്റാൻ ഇതിനായി ആര് നീക്കം നടത്തിയാലും ആശ്വാസകരമാണെന്നും കാന്തപുരം ഇന്നലെ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം അനുവദിക്കുന്നില്ല. ലൗജിഹാദ് ഇല്ല എന്നത് വ്യക്തമായപ്പോള്‍ നാര്‍കോട്ടിക്ക് ജിഹാദ് എന്ന് പുതിയ പേര് വലിച്ചിടുകയാണ്. ഈ പേരുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല.

മുസ്ലിം സമുദായം ഒരിക്കലും ഭീകരവാദത്തിനോ തീവ്രവാദത്തിനോ കൂട്ടുനിന്നിട്ടില്ല. നില്‍ക്കുകയുമില്ല. എപ്പോഴും അതിനെതിരെ സംസാരിക്കുന്നവരാണ് ഞങ്ങളെന്നും തെറ്റ് ചെയ്യുന്ന വ്യക്തികള്‍ എല്ലാ മതങ്ങളിലുമുണ്ടാകാമെന്നും കാന്തപുരം പറഞ്ഞു.
Published by:user_57
First published: