• HOME
 • »
 • NEWS
 • »
 • kerala
 • »
 • Muslim League | സമസ്ത കൈയോടെ പിടികൂടിയത് മുസ്ലീം ലീഗിന്റെ കള്ളക്കളികൾ: ഐ.എൻ.എൽ

Muslim League | സമസ്ത കൈയോടെ പിടികൂടിയത് മുസ്ലീം ലീഗിന്റെ കള്ളക്കളികൾ: ഐ.എൻ.എൽ

മുസ്ലിം ലീഗും അവരുടെ മുഖപത്രവും നടത്തുന്ന കള്ളക്കളികള്‍ പണ്ഡിതസഭ കൈയോടെ പിടികൂടിയിരിക്കയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍.

 • Last Updated :
 • Share this:
  കോഴിക്കോട്: വാര്‍ത്തകള്‍ വളച്ചൊടിച്ചും ഇല്ലാക്കഥകള്‍ മെനഞ്ഞെടുത്തും സുന്നി പ്രസ്ഥാനത്തിന്മേല്‍ പാര്‍ട്ടിക്കുള്ള ആധിപത്യം സ്ഥാപിക്കാനും സമസ്ത പ്രസിഡന്‍റ്  ജിഫ്രി തങ്ങളുടെ മേല്‍ കടിഞ്ഞാണിടാനുമുള്ള മുസ്ലിം ലീഗും അവരുടെ മുഖപത്രവും നടത്തുന്ന കള്ളക്കളികള്‍ പണ്ഡിതസഭ കൈയോടെ പിടികൂടിയിരിക്കയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

  ബുധനാഴ്ച ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന്റെ തീരുമാനം വ്യക്തമായ ഭാഷയില്‍ പത്രക്കുറിപ്പിലുടെ പുറത്തുവിട്ടതാണ്. സമസ്തയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല എന്ന് വ്യക്തമാക്കിയതിനെ ലീഗുമായുള്ള ബന്ധം തുടരുമെന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചുവെന്ന രീതിയില്‍ ലീഗ് മുഖപത്രം വ്യാജ വാര്‍ത്ത നല്‍കിയത് ആസൂത്രിതമാണ്. ഇത്തരം തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവരുത് എന്നാണ് സമസ്ത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമസ്ത എന്നാല്‍ മുസ്ലിം ലീഗ് ആണ് എന്ന ചിലരുടെ വിധേയത്വപരമായ നിലപാട് മുശാവറ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടിയാലോചന കൂടാതെ ആരും നിലപാട് പരസ്യമായി പറയരുതെന്ന് ശൂറയില്‍ തീരുമാനമെടുത്തെന്നും വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശത്തിലാണീ തീരുമാനമെന്നുമാണ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.

  Also read- KSRTC | കെഎസ്ആർടിസിയിൽ കുറഞ്ഞ ശമ്പളം 23000 രൂപ; പത്ത് വര്‍ഷത്തിനു ശേഷം ശമ്പള പരിഷ്ക്കരണം

  സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടാവുമെന്നും താക്കീത് നല്‍കിയതിനെയാണ് ജിഫ്രി തങ്ങളുടെ കഴുത്തിന് പിടിക്കാന്‍ ലീഗുകാര്‍ ഉപയോഗിച്ചിരിക്കുന്നത്. സംഘടനയെ ലീഗിന്റെ പോഷക ഘടകമാക്കി വരുതിയില്‍ നിര്‍ത്തുന്ന കാലം അവസാനിച്ചിരിക്കയാണെന്ന സമസ്തയുടെ മുന്നറിയിപ്പാണ് ലീഗിനെ ഇമ്മട്ടില്‍ സംഭ്രാന്തരാക്കിയിരിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.

  കമ്മ്യൂണിസ്റ്റ് വിരുദ്ധത പരത്തി സമസ്തയെ ഇനി ലീഗിന്റെ ആലയില്‍ കെട്ടാനാവില്ല: INL

  കോഴിക്കോട്: അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ വികാരം ഉണര്‍ത്തി കേരളത്തിലെ സുന്നി സമൂഹത്തെ എക്കാലവും തങ്ങളുടെ ആലയില്‍ കെട്ടാമെന്ന മുസ്ലിം ലീഗ് (Muslim League) നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കയാണെന്ന് ഐഎന്‍എല്‍ (INL) സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

  സമസ്തയുടെ അന്തസ്സാര്‍ന്ന അസ്തിത്വം ഉയര്‍ത്തിപ്പിച്ചുകൊണ്ടുള്ള, പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ശരിവെച്ചുകൊണ്ട് ഇതുവരെ മുസ്ലിം ലീഗിനു വേണ്ടി വാദിച്ച സമസ്ത നേതാക്കള്‍ പോലും രംഗത്ത് വരുന്നത് തിരിച്ചറിവിന്റെ ഫലമാണ്. ഇടതുസര്‍ക്കാരുമായി നല്ല ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും മത വിശ്വാസികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്‍റാണ് ഇവിടെ ഭരിക്കുന്നതെന്നുമുള്ള സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ അഭിപ്രായപ്രകടനം യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്.

  Also Read- ആറു ജില്ലകളിൽ മകരപ്പൊങ്കൽ അവധി വെള്ളിയാഴ്ച; ശനിയാഴ്ച പ്രവൃത്തിദിനം

  സമസ്ത എന്നാല്‍ മുസ്ലിം ലീഗാണെന്നും ലീഗ് എന്നാല്‍ സമസ്തയാണെന്നുമുള്ള ചില നേതാക്കളുടെ നിരര്‍ഥകമായ വാദങ്ങളോട് സമസ്ത യോജിക്കുന്നില്ളെന്ന് വ്യക്തമായിക്കഴിഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ മുസ്ലിം സമുദായത്തെ തെരുവിലിറക്കി വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയാക്കാനുള്ള ലീഗിന്റെ അവിവേകത്തെ പിന്തുണക്കാന്‍ തങ്ങളില്ല എന്ന സമസ്ത നേതൃത്വത്തിന്റെ ഉറച്ച തീരുമാനം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാണ്. ഇരുസമസ്തയും കൈവിട്ടതോടെ ഒറ്റക്ക് വഖഫ് പ്രക്ഷോഭം നടത്തി അണികളെ പിടിച്ചുനിര്‍ത്താനുള്ള ലീഗിന്റെശ്രമങ്ങള്‍ അധികമൊന്നും മുന്നോട്ടുപോകില്ലെന്നുറപ്പാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
  Published by:Naveen
  First published: