നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • LDF 'കണ്ണുരുട്ടി'; ഒത്തുതീർപ്പിന് വഴിതേടി INL; വഹാബ് വിഭാഗം മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ടു

    LDF 'കണ്ണുരുട്ടി'; ഒത്തുതീർപ്പിന് വഴിതേടി INL; വഹാബ് വിഭാഗം മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ടു

    പാർട്ടിയിലെ പ്രശ്നങ്ങൾ  മന്ത്രി അഹമ്മദ് ദേവർ കോവിലുമായി ചർച്ച ചെയ്തെന്നും ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു

    ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പ്രസിഡന്റ് എ പി 
അബ്ദുൽ വഹാബ്

    ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്

    • Share this:
    തിരുവനന്തപുരം: പിളർപ്പിൻ്റെ വക്കിൽ നിന്ന് യോജിപ്പിൻ്റെ വഴികൾ തേടി ഐ എൻ എൽ. സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് മന്ത്രി അഹമ്മദ് ദേവർ കോവിലുമായി ചർച്ച നടത്തി. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവർ കോവിൽ പ്രശ്ന പരിഹാരത്തിന് ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.ഇടതു മുന്നണി നേതൃത്വത്തിൻ്റെ കർശന നിലപാടിനെ തുടർന്നാണ് സമവായ ചർച്ചകൾ .

    പാർട്ടിയിലെ പ്രശ്നങ്ങൾ  മന്ത്രി അഹമ്മദ് ദേവർ കോവിലുമായി ചർച്ച ചെയ്തെന്നും ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു.  പ്രവർത്തകരുടെ വികാരമാണ് പ്രധാനം. മന്ത്രിയെ കൂടെ നിർത്തുകയല്ല ലക്ഷ്യം. മന്ത്രിയുമായി വിശദമായി കാര്യങ്ങൾ സംസാരിച്ചു. എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിയുടെ നിലപാട് ഏതെങ്കിലും പക്ഷം എന്ന നിലയ്ക്കല്ല. പാർട്ടിയിൽ ആദ്യം ഇത്തരം പക്ഷം ഉണ്ടായിരുന്നില്ല. പിന്നീട് ഉരുത്തിരിഞ്ഞ് വന്നതാണ്. പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാനുള്ളത് ചെയ്തു. പാർട്ടിക്കുള്ളിലെ പ്രശ്നം പരിഹരിക്കണം എന്ന് സിപിഎമ്മും നേരത്തേ പറഞ്ഞിരുന്നു. പാർട്ടി ദേശീയ സെക്രട്ടറി എന്ന നിലയിൽ കൂടിയാണ് അഹമ്മദ് ദേവർ കോവിലിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടതെന്നും അബ്ദുൾ വഹാബ് മാധ്യമങ്ങളോടു പറഞ്ഞു.

    ഒന്നിച്ചു പോകാൻ ആഗ്രഹം ഉണ്ടെന്നു മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. ഇരു വിഭാഗവും ഒന്നിച്ചു പോകാനാണ് ആഗ്രഹം. താൻ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എന്നാൽ പാർട്ടിയിലെ ഒദ്യോഗിക വിഭാഗം എന്ന് അവകാശപ്പെടുന്ന കാസിം ഇരിക്കൂർ വിഭാഗം ഇതു വരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ കാസിം ഇരിക്കൂർ വിഭാഗവും സി പി എം - സി പി ഐ നേതൃത്വവുമായി ചർച്ച നടത്തും.

    തമ്മിലടിച്ച് ഇടതു മുന്നണിക്ക് നാണക്കേട് ഉണ്ടാക്കരുതെന്നും തർക്കം പരിഹരിച്ച്  ഒരുമിച്ച് മുന്നോട്ടു പോകണമെന്നും ഐഎൻഎല്ലിനോട് ഇടതുമുന്നണി നേതൃത്വത്വം വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുൽ വഹാബ് വിഭാഗം ഇന്നലെ  സി പി എം അക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.  തെരുവിലെ തമ്മിൽത്തല്ല് മുന്നണിക്ക് നാണക്കേടുണ്ടാക്കി എന്ന് കാനം രാജേന്ദ്രൻ നേതാക്കളോട് പറഞ്ഞു.

    തമ്മിൽത്തല്ലി ഐഎൻഎൽ രണ്ടായി പിളരുന്നതിൽ ഇടതുമുന്നണി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിലെ പ്രശ്നം പരിഹരിച്ച് ഒരുമിച്ച് പോകണമെന്ന് നിർദേശം നേരത്തേ സിപിഎം നേതൃത്വം ഐഎൻഎലിന് നൽകിയിരുന്നു.  അതു ലംഘിച്ചായിരുന്നു കൊച്ചിയിലെ തെരുവിൽ തല്ല്.

    പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽവഹാബ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. ഐഎൻ എല്ലിലെ പ്രശ്നങ്ങൾ വ്യക്തിപരമല്ല. നിലപാടുകൾ തമ്മിലാണ് പ്രശ്നം. ഘടകകക്ഷി എന്ന നിലയിൽ കാര്യങ്ങൾ എൽ .ഡി .എഫ് നേതാക്കളെ ധരിപ്പിക്കാനാണ് വന്നത്. നേരത്തേ പ്രശ്നം ഉണ്ടായപ്പോൾ എൽ ഡി എഫ് നേതൃത്വം വിളിച്ചിരുന്നു. പ്രവർത്തകർ കൂടുതലും തങ്ങളോട് ഒപ്പമാണെന്നും വഹാബ് അവകാശപ്പെട്ടു.

    ഐഎൻഎല്ലിലെ കാസിം ഇരിക്കൂർ വിഭാഗവുമായും മുന്നണി നേതൃത്വം വൈകാതെ  ചർച്ച നടത്തിയേക്കും. ഐ എൻ എല്ലിനെ പോലൊരു ചെറിയ പാർട്ടി രണ്ടു കഷണങ്ങളായി മുന്നണിയിൽ തുടരുന്നതിനോട് നേത്വത്തിന് താത്പര്യമില്ല. തമ്മിലടിച്ച് മുന്നണിക്കും സർക്കാരിനും നാണക്കേട് ഉണ്ടാക്കിയവർക്കെതിരേ കടുത്ത നിലപാട് വേണമെന്ന അഭിപ്രായം ഉള്ളവരും മുന്നണി നേതൃത്വത്തിലുണ്ട്.
    Published by:Anuraj GR
    First published:
    )}