നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP - ലീഗ് ധാരണ: മാറാടിന് സമാനമായ ഒത്തുതീര്‍പ്പ്, സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കം: ഐ.എന്‍.എൽ

  BJP - ലീഗ് ധാരണ: മാറാടിന് സമാനമായ ഒത്തുതീര്‍പ്പ്, സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കം: ഐ.എന്‍.എൽ

  കോണ്‍ഗ്രസുകാരാണ് ഇടനിലക്കാര്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും ഏതെങ്കിലും തീവ്രവാദസംഘടനയുടെ മേല്‍ കുറ്റം ചാര്‍ത്തി കേസ് അവസാനിപ്പിക്കാനുമുള്ള പദ്ധതിയാണത്രെ അണിയറയില്‍ ചുട്ടെടുക്കുന്നതെന്നും കാസിം അഭിപ്രായപ്പെട്ടു.

  news18

  news18

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ കേസ് അന്വേഷിക്കുന്ന പ്രധാനികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ്, ഉന്നതങ്ങളിൽ നിന്നുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

  സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണികളെല്ലാം തങ്ങളുടെ ആള്‍ക്കാരാണെന്ന സത്യം പുറത്തു വന്നു കൊണ്ടിരിക്കുന്നത് മുസ്ലിം ലീഗ് നേതൃത്വത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, 2003ലെ മാറാട് കലാപ കാലത്ത് ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് സമാനമായ രഹസ്യനീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നതെന്നും കാസിം പറഞ്ഞു.

  You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]

  കോണ്‍ഗ്രസുകാരാണ് ഇടനിലക്കാര്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും ഏതെങ്കിലും തീവ്രവാദസംഘടനയുടെ മേല്‍ കുറ്റം ചാര്‍ത്തി കേസ് അവസാനിപ്പിക്കാനുമുള്ള പദ്ധതിയാണത്രെ അണിയറയില്‍ ചുട്ടെടുക്കുന്നതെന്നും കാസിം അഭിപ്രായപ്പെട്ടു.

  ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിന് പുറത്തുള്ള ഇത്തരം ഇടപാടുകളില്‍ പ്രാവീണ്യം തെളിയിച്ച ചില നേതാക്കളുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പോലുള്ള പ്രാപ്തരായ അന്വേഷണ സംഘാംഗങ്ങളെ സ്ഥലംമാറ്റി സ്വര്‍ണക്കടത്ത് കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കം കോലീബീ കൂട്ടുകെട്ടിനുളള മുന്നൊരുക്കമായി വേണം കാണാനെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
  Published by:Joys Joy
  First published:
  )}