• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലയനത്തിന് INL പ്രവർത്തക സമിതിയുടെ പച്ചക്കൊടി

ലയനത്തിന് INL പ്രവർത്തക സമിതിയുടെ പച്ചക്കൊടി

  • Last Updated :
  • Share this:
    കോഴിക്കോട്: നാഷണല്‍ സെക്യുലര്‍ കോൺഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ പ്രവര്‍ത്തകസമിതിയുടെ പച്ചക്കൊടി. പി.ടി.എ റഹീമും കാരാട്ട് റസാഖും സി.പി.എം. സ്വതന്ത്രരായി മത്സരിച്ചതിനാല്‍ തൽക്കാലം ഐ.എന്‍.എല്‍ നേതൃപദവികളിലുണ്ടാവില്ല. ഐ.എന്‍.എല്ലിന് ഇടതുമുന്നണി പ്രവേശനം ലഭിച്ച സാഹചര്യത്തിലാണ് പി.ടി.എ. റഹീം എം.എല്‍.എ. ചെയര്‍മാനായ നാഷണല്‍ സെക്യുലര്‍ കോൺഫറന്‍സുമായുള്ള ലയന നീക്കം വേഗത്തിലായത്. ലയനത്തിന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി.

     

    നാഷണല്‍ സെക്യുലര്‍ കോൺഫറൻസ് നേതാക്കള്‍ക്ക് ഏതൊക്കെ പദവികള്‍ നല്‍കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. സി.പി.എം സ്വതന്ത്ര എം.എല്‍.എമാരായതിനാല്‍ പി.ടി.എ റഹീമും കാരാട്ട് റസാഖും പാര്‍ട്ടി നേതൃപദവികള്‍ ഇപ്പോള്‍ ഏറ്റെടുക്കില്ല. ഇരുവരും പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് എ.പി. അബ്ദുല്‍ വഹാബ് അറിയിച്ചു. ഐ.എന്‍.എല്ലില്‍ ലയിക്കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണെന്നും തുടര്‍ചര്‍ച്ചകള്‍ നടത്തി ലയനം ഉടന്‍ നടത്തുമെന്നും പി.ടി.എ. റഹീം എം.എല്‍.എ പ്രതികരിച്ചു.

    താനൂരില്‍ നിന്നുള്ള വി. അബ്ദുൽ റഹ്മാന്‍ എം.എല്‍.എ. നാഷണല്‍ സെക്യുലര്‍ കോൺഫറന്‍സ് ടിക്കറ്റിലാണ് മത്സരിച്ചത്. എന്നാല്‍ അബ്ദുറഹ്മാന്‍ ലയനത്തിനൊപ്പമുണ്ടാവില്ല. ലയന സമ്മേളനം നടത്തി ശക്തി തെളിയിക്കാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം.

    First published: