നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വകാര്യ വ്യക്തി നടത്തുന്ന അഭയകേന്ദ്രത്തിൽവെച്ച് അന്തേവാസിക്ക് മർദനമേറ്റതായി പരാതി

  സ്വകാര്യ വ്യക്തി നടത്തുന്ന അഭയകേന്ദ്രത്തിൽവെച്ച് അന്തേവാസിക്ക് മർദനമേറ്റതായി പരാതി

  പരിക്കിനെ തുടർന്ന് കൈക്ക് സ്വാധീനം നഷ്ടപ്പെട്ടതിനാൽ ജോലി ചെയ്യാൻ പോലും ഇയാൾക്ക് കഴിയില്ല. ജോലി ചെയ്യാൻ പറ്റാതായതോടെ കുടുംബവും പ്രതിസന്ധിയിലായി.

  മർദനമേറ്റ ഷാജി

  മർദനമേറ്റ ഷാജി

  • Share this:
  കൊച്ചി: സ്വകാര്യ വ്യക്തി നടത്തുന്ന അഭയകേന്ദ്രത്തിൽ വച്ച് അന്തേവാസിക്ക് മർദനമേറ്റതായി പരാതി. സംഭവത്തിൽ  കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പരിക്കേറ്റയാളുടെ കുടുംബം  പറയുന്നു. അതേസമയം തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നാണ് അഭയകേന്ദ്രം അധികൃതരുടെ നിലപാട്.

  എറണാകുളം പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബദ്ലഹേം അഭയഭവനിൽ  വെച്ചാണ് രണ്ടുവർഷം മുൻപ് പള്ളുരുത്തി സ്വദേശി ഷാജിക്ക്  മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും  ചികിത്സ നൽകിയില്ലെന്നാണ് കുടുംബം പറയുന്നത്. പരിക്ക് ഇപ്പോൾ ഭേദം ആയെങ്കിലും  , എത്രകണ്ട് ഗുരുതരമായിരുന്നു പരിക്ക് എന്നതിൻ്റെ  ശേഷിപ്പുകൾ ഇപ്പോഴും ഷാജിയുടെ കൈയ്യിൽ ഉണ്ട് .

  പരിക്കിനെ തുടർന്ന്  കൈക്ക് സ്വാധീനം നഷ്ടപ്പെട്ടതിനാൽ  ജോലി ചെയ്യാൻ പോലും ഇയാൾക്ക് കഴിയില്ല.  ജോലി ചെയ്യാൻ പറ്റാതായതോടെ കുടുംബവും പ്രതിസന്ധിയിലായി.
  ഷാജിയുടെ ഭാര്യ സുനന്ദയും മൂത്ത മകളും ജോലി ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത് . ഭാര്യയും  മൂന്നു  മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ വീട്ടു  വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

  പലരും സഹായിച്ചാണ് ഇപ്പോൾ കുടുംബം മുന്നോട്ടു പോകുന്നത്. പള്ളുരുത്തിയിലെ ചെറിയ വാടക മുറിയിൽ ആണ് ഷാജിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. നേരത്തെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ഷാജി, ഇടക്കൊക്കെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു .എന്നാൽ അത്ചി കിത്സ കൊണ്ട് മാറുന്ന അവസ്ഥയിലുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

  സംഭവത്തേക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മീഷൻ വിശദമായ രീതിയിൽ ഇതിൽ തെളിവെടുപ്പും വിസ്താരവും നടത്തിയിരുന്നു . ഷാജിയെ കേന്ദ്രത്തിൽ വെച്ച് മർദിച്ചവരിൽനിന്ന് അടക്കം മൊഴിയെടുത്തിരുന്നു .

  ഷാജി മറ്റുള്ളവരുമായി വഴക്കുണ്ടാക്കിയതിനെത്തുടർന്നാണ്  പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് ജീവനക്കാരുടെ മൊഴി . അന്വേഷണ ശേഷം പോലീസിനോട് നടപടിയെടുക്കാനും ഷാജിക്ക് നഷ്‍ടപരിഹാരം നൽകാനും  മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നല്കിയിരുന്നു.  അതേസമയം പരാതികൾ അടിസ്ഥാനരഹിതമാണെന്നാണ്  അഭയഭവൻ  അധികൃതരുടെ നിലപാട് . ഷാജി മാനസിക വൈകല്യമുള്ള  ആക്രമണ സ്വഭാവമുള്ളയാളാണെന്നും  അന്തേവാസികൾ തമ്മിലുണ്ടായ  ബഹളത്തിലാണ് പരിക്കു പറ്റിയതെന്നും  അഭയഭവൻ ഡയറക്ടർ  മേരി എസ്തപ്പാൻ പറഞ്ഞു.
  Published by:Gowthamy GG
  First published:
  )}