• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭാര്യയെ കാണാന്‍ ജയിൽ ചാടി'; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി

'ഭാര്യയെ കാണാന്‍ ജയിൽ ചാടി'; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി

സെപ്റ്റംബര്‍ ഏഴിന് രാവിലെയാണ് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്.

ജാഹിർ ഹുസൈൻ

ജാഹിർ ഹുസൈൻ

  • Share this:
    തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈൻ (48) ആണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന്‍ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ക്കായി പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍.

    Also Read- ബംഗളൂരുവിൽ വിവാഹ തട്ടിപ്പ് വീരൻ; കേരളത്തിൽ കുടുംബസ്ഥൻ; മലയാളി കുടുക്കിയത് 15ലേറെ യുവതികളെ

    സെപ്റ്റംബര്‍ ഏഴിന് രാവിലെയാണ് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിര്‍ ഹുസൈന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പൊലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണാശലയില്‍ പോയ തക്കംനോക്കി ഇയാള്‍ ജയില്‍ ചാടുകയായിരുന്നു.

    Also Read- ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല; കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം

    കൈയില്‍ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയില്‍ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്. ഓട്ടോയില്‍ കയറിയ ജാഹിര്‍ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇവിടെനിന്ന് ബസിലോ തീവണ്ടിയിലോ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

    Also Read- സുരക്ഷാ വീഴ്ച; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുവഭിക്കുന്ന കൊലക്കേസ് പ്രതി ചാടിപ്പോയി

    2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്.

    Also Read- മൂന്ന് മാസത്തോളം ഹോട്ടലിൽ താമസിച്ച് മൂന്നു ലക്ഷം രൂപ താമസ ചെലവ് കൊടുക്കാതെ കടന്നുകളഞ്ഞ തട്ടിപ്പുകാരൻ പിടിയിൽ
    Published by:Rajesh V
    First published: