ഇന്നസെന്റ് സ്വതന്ത്രനല്ല; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍

ഇടുക്കിയില്‍ സിറ്റിംഗ് എം.പി ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്.

news18
Updated: March 9, 2019, 11:40 AM IST
ഇന്നസെന്റ് സ്വതന്ത്രനല്ല; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍
innocent mp
  • News18
  • Last Updated: March 9, 2019, 11:40 AM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി സിനിമാ നടന്‍ ഇന്നസെന്റ് ഇക്കുറി മത്സരത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍. 2014-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചാലക്കുടിയിലാണ് ഇന്നസെന്റിനെ രണ്ടാം അങ്കത്തിനും നിയോഗിച്ചിരിക്കുന്നത്. അദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റ് ഇടതു സ്വതന്ത്രനായാണ് ജനവിധി തേടിയത്. എന്നാല്‍ ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജനവിധി തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം ഇടുക്കിയില്‍ സിറ്റിംഗ് എം.പി ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌സ് ജോര്‍ജും നിയമസഭാ തെരഞ്ഞെടുപ്പില്‍ പിവി അന്‍വറും ഇടതു സ്വതന്ത്രരായാണ് ജനവിധി തേടിയത്.

Also Read സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; 6 സിറ്റിംഗ് എംപിമാരും 4 എംഎൽഎമാരും മത്സരിക്കും

ആറ് സിറ്റിംഗ് എം.പിമാരെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് സിപിഎം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം സിറ്റിംഗ് എം.പിയായ പി കരുണാകരന് പകരം കാസര്‍കോട് മുന്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ മത്സരിക്കും. നാല് എംഎല്‍മാരും മത്സരരംഗത്തുണ്ട്. മൂന്നു പേര്‍ മുന്‍ എംഎല്‍എമാരും രണ്ടു പേര്‍ മുന്‍ എം.പിമാരുമാണ്. മലപ്പുറത്ത് മത്സരിക്കുന്ന വി.പി സാനു മാത്രമാണ് പുതുമുഖം.

First published: March 9, 2019, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading