നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജി.സുധാകരനെതിരേയുള്ള പാർട്ടി അന്വേഷണം; സിപിഎം തീരുമാനം ഇന്ന്

  ജി.സുധാകരനെതിരേയുള്ള പാർട്ടി അന്വേഷണം; സിപിഎം തീരുമാനം ഇന്ന്

  അമ്പലപ്പുഴയിലുണ്ടായ വീഴ്ചകൾ ഗുരുതരമെന്നാണ് സി പി എം   നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

  ജി. സുധാകരൻ

  ജി. സുധാകരൻ

  • Share this:
  തിരുവനന്തപുരം: സംസ്ഥാന സമിതി അംഗം ജി.സുധാകരനെതിരെ ഏതു തലത്തിലുള്ള അന്വേഷണം വേണമെന്ന് ഇന്ന് സി പി എം തീരുമാനിക്കും. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകള്‍   അന്വേഷിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ഇന്നലെ ധാരണയായിരുന്നു. അന്വേഷണ കമ്മിഷൻ സംസ്ഥാന തലത്തിൽ വേണോയെന്ന കാര്യം ഇന്നു ചേരുന്ന  സംസ്ഥാന സമിതിയിലുണ്ടാകും.

  ജി.സുധാകരനെതിരെ  സംസ്ഥാന സമിതിയിൽ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണിത്. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന സംസ്ഥാനസമിതിയോഗത്തില്‍ സുധാകരൻ പങ്കെടുത്തില്ല. പാലാ, കല്പറ്റ മണ്ഡലങ്ങളിലെ തോല്‍വിയിലെ പാര്‍ട്ടിയുടെ പങ്ക് സംബന്ധിച്ച് സംസ്ഥാനസമിതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി.

  അമ്പലപ്പുഴയിലുണ്ടായ വീഴ്ചകൾ ഗുരുതരമെന്നാണ് സി പി എം   നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും വിമർശനമുണ്ടായി. തെറ്റായ ചില പ്രവണതകൾ പ്രധാന നേതാക്കൾ തടഞ്ഞില്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

  ജി.സുധാകരനെ ലക്ഷ്യം വച്ചുള്ള ഗൗരവമേറിയ വിമര്‍ശനങ്ങളും ആരോപണങ്ങളും നേരത്തെ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായതിന്‍റെ തുടര്‍ച്ചയാണിത്. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സുപ്രധാനമായ സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് സുധാകരന്‍ വിട്ടുനിന്നതും നേതൃത്വം ഗൗരവമായാണ് കാണുന്നത്. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും സുധാകരന്‍ വിട്ടുനിന്നിരുന്നു.
  You may also like:രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ

  എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ചില പൊതുപരിപാടികളില്‍ സുധാകരന്‍ പങ്കെടുത്തിട്ടുമുണ്ട്. മണ്ഡലത്തിന്‍റെ ചുമതല ജി.സുധാകരനായിരുന്നു. അതിനാല്‍  പ്രചാരണത്തിലെ വീഴ്ചകളില്‍ പ്രഖ്യാപിക്കുന്ന അന്വേഷണം ഫലത്തില്‍ സുധാകരനെതിരായ അന്വേഷണമായി മാറും.

  You may also like:Rain Alert| കേരളത്തിൽ ഇന്നും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

  ഘടകകക്ഷി നേതാക്കള്‍ മത്സരിച്ച പാലായിലെയും കല്പറ്റയിലെയും തോല്‍വി സംബന്ധിച്ച് സംസ്ഥാന സമിതി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ന്നെന്നും പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നുമുള്ള വിമര്‍ശനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.

  എന്നാൽ ചോര്‍ച്ചയുണ്ടായില്ലെന്ന് കോട്ടയം, വയനാട് ജില്ലകളില്‍ നിന്ന് സംസ്ഥാനസമിതിയില്‍ സംസാരിച്ച അംഗങ്ങള്‍ വാദിച്ചു. രണ്ടിടത്തും മത്സരിച്ചത് ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കളാണ്. അവിടെയുണ്ടായ തോൽവികളിൽ ഗൗരവതരമായ പരിശോധന വേണം.

  മുന്നണിയുടെ കെട്ടുറപ്പിനും അത് അത്യാവശ്യമാണെന്ന അഭിപ്രായം സംസ്ഥാന സമിതിയിൽ ഉയർന്നു. രണ്ടു മണ്ഡലങ്ങളിലേയും തോൽവിയിൽ ഏതു തലത്തിൽ അന്വേഷണം വേണമെന്നും സംസ്ഥാന സമിതി തീരുമാനിക്കും. ഇതിനു പുറമേ അരുവിക്കര, കുണ്ടറ, കരുനാഗപ്പള്ളി,തൃപ്പൂണിത്തുറ, ഒറ്റപ്പാലം, കുറ്റ്യാടി മണ്ഡലങ്ങളിലും അന്വേഷണമുണ്ടാകും.
  Published by:Naseeba TC
  First published:
  )}