നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇന്ത്യൻ മഹാസമുദ്രത്തിലെ കാവലാൾ പുനരവതരിക്കുമ്പോൾ; ഐഎൻഎസ് വിക്രാന്ത് അടുത്ത സ്വാതന്ത്ര്യദിനത്തിന് മുൻപ് നാവിക സേനയുടെ ഭാഗമാകും

  ഇന്ത്യൻ മഹാസമുദ്രത്തിലെ കാവലാൾ പുനരവതരിക്കുമ്പോൾ; ഐഎൻഎസ് വിക്രാന്ത് അടുത്ത സ്വാതന്ത്ര്യദിനത്തിന് മുൻപ് നാവിക സേനയുടെ ഭാഗമാകും

  വിക്രാന്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് സ്വന്തമായി വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെത്തും.

  News18

  News18

  • Share this:
  കൊച്ചി: ഇന്ത്യ തദ്ദേശീയമായ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രണ്ടാം ഘട്ട പരീക്ഷയാത്രയ്ക്ക് ഒരുങ്ങുന്നു. ആറ് ഘട്ടം നീളുന്ന പരീക്ഷണ യാത്രകള്‍ക്ക് ശേഷം അടുത്ത സ്വാതന്ത്ര്യദിനത്തിന് മുന്‍പ് വിക്രാന്ത് നാവിക സേനയുടെ ഭാഗമാകും.

  ഇന്ത്യന്‍ മഹാ സമുദ്രത്തിലെ കാവല്‍ ഭടന്റെ പേരായിരുന്നു ഐ.എന്‍.എസ് വിക്രാന്ത്. നാല് പതിറ്റാണ്ട് നീണ്ട സൈനിക സേവനത്തിന് ശേഷം വിക്രാന്ത് ഡീ കമ്മീഷന്‍ ചെയ്യപ്പെട്ടു. 1971ലെ ഇന്ത്യ പാക് യുദ്ധകാലത്ത് പാക് സൈന്യത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ തടഞ്ഞ പോരാളി. യുദ്ധത്തിന്റെ ഓര്‍മ്മകള്‍ക്ക് അമ്പത് വര്‍ഷമെത്തുമ്പോള്‍ ആ പോരാളി പുനര്‍ജ്ജനിക്കുകയാണ് കൊച്ചി കപ്പല്‍ ശാലയില്‍. രാജ്യം തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിന കപ്പല്‍. ആദ്യഘട്ട സുമദ്രയാത്ര പരീക്ഷണം വിജയിച്ചു.

  262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള വിക്രാന്ത് ഒക്ടോബറില്‍ രണ്ടാം ഘട്ട സമുദ്രയാത്ര പരീക്ഷണം നടത്തും. യുദ്ധവിമാനങ്ങളടക്കം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാല്‍ ആയുധങ്ങള്‍ ഘടിപ്പിക്കുന്ന ജോലികളിലേക്ക് കടക്കും. 20ലേറെ ഫൈറ്റര്‍ ജറ്റുകളും, പത്ത് ഹെലികോപ്റ്ററും ഒരേ സമയം പാര്‍ക്ക് ചെയ്യാനും അറ്റകുറ്റപ്പണ നടത്താനുമുള്ള വിശാലമായ ഹാങ്ങര്‍ അടക്കം ഉള്‍ക്കൊള്ളുന്നതാണ് വിക്രാന്ത്. യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (ഹാബിറ്റബിലിറ്റി) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവത്കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കടല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികള്‍, എഞ്ചിനീയര്‍മാര്‍, മേല്‍നോട്ടക്കാര്‍, ഇന്‍സ്പെക്ടര്‍മാര്‍, ഡിസൈനര്‍മാര്‍, കപ്പല്‍ ജീവനക്കാര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പല്‍ കടല്‍ പരീക്ഷണങ്ങള്‍ക്കായി വേഗത്തില്‍ തയ്യാറാക്കാന്‍ സാധിച്ചു.

  2002ലാണ് വിമാനാവഹിനി കപ്പല്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. തുടര്‍ന്ന് കൊച്ചി കപ്പല്‍ശാലയെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചു. 2009ല്‍ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് കപ്പല്‍ നിര്‍മാണത്തിന് കീലിട്ടത്. 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും 2014ല്‍ കമീഷന്‍ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, റഷ്യയില്‍ നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതിയില്‍ തടസങ്ങളുണ്ടായി. പിന്നീട് ഡി ആര്‍ ഡി ഒയുടെ സാങ്കേതിക സഹായത്തോടെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉരുക്ക് ഉല്‍പാദിപ്പിച്ചത്.

  വിക്രാന്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് സ്വന്തമായി വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെത്തും. 14 ഡക്കുകളുള്ള വിക്രാന്ത് 1700 ലേറെ സൈനികരെ വഹിക്കാന്‍ ശേഷിയുള്ള യുദ്ധ കപ്പലാണ്. ആദ്യഘട്ട സുമദ്രയാത്ര പരീക്ഷണം വിജയിച്ചെങ്കിലും ഇനിയുമുണ്ട് പരീക്ഷണങ്ങള്‍. ഒരു വര്‍ഷത്തിനപ്പുറം അടുത്ത സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് നാവിക സേനയില്‍ വീണ്ടും വിക്രാന്ത് എത്തും.
  Published by:Sarath Mohanan
  First published:
  )}