തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കോട്ടൺ ഹിൽ സ്കൂളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്ക് എത്തിയ മന്ത്രിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മുടി കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുമ്പോൾ കുറച്ച് കൂടി ശുചിത്വം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോട്ടൺഹിൽ എൽ.പി.എസ് ഉൾപ്പെടെ പല സ്കൂളുകളിലും ആവശ്യത്തിന് പാചക , ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. സ്ഥല പരിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്കൂൾ സന്ദർശനം സ്കൂളുകൾക്കുള്ള സന്ദേശമെന്നും ഭക്ഷ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പൂജപ്പുര ഗവ.യു.പി സ്കൂൾ സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാർ സ്കൂളില്‍ പരിശോധനയ്ക്കെത്താന്‍ തീരുമാനിച്ചത്. സ്കൂളിലെത്തിയ മന്ത്രി നേരെ പോയത് പാചകപ്പുരയിലേക്കാണ്. അവിടെ അപ്പോഴേക്കും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ചോറും പരിപ്പും തോരനും പപ്പടവും. ചോറിന്റെ അടപ്പ് ഒരല്‍പ്പം മാറിയിരുന്നത് മന്ത്രി തന്നെ നേരെയാക്കിവച്ചു. പാചകം ചെയ്യുന്നയാളെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. കുട്ടികള്‍ക്ക് ഭക്ഷണം നല്കാന് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കൊപ്പം ക്യൂനിന്ന് മന്ത്രി ഉച്ചഭക്ഷണം വാങ്ങി. അവര്‍ക്കൊപ്പം തന്നെ കഴിക്കാനുമിരുന്നു. ഉച്ചഭക്ഷണ ശേഷം ക്ലാസ് മുറികൾ സന്ദര്‍ശിച്ചു. നല്ല ഭക്ഷണമാണ് താന്‍ കഴിച്ചതെന്നും സ്കൂളുകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളോട് ഭക്ഷണം ഇഷ്ടമായോ രസമുണ്ടോ ഇതു മതിയോ എന്നെല്ലാം കുശലം ചോദിച്ച ശേഷമാണ് മന്ത്രി സ്കൂളിൽനിന്ന് മടങ്ങിയത്.
സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം, നിര്ദേശംസംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു . വിദ്യാഭ്യാസ ,ഭക്ഷ്യ, ആരോഗ്യ വകുപ്പുകള്‍ സ്കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായത് അരി കാരണമാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. വിഴിഞ്ഞത്തെ സ്കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
Also Read- തിരുവനന്തപുരം ഉച്ചക്കട സ്കൂളിലും 31 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂൾ അഞ്ച് ദിവസം അടച്ചിടാൻ നിർദേശംപുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെ മൂന്ന് സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത് . ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാവൂ എന്നും വിഷയത്തെ ഗുരുതരമായി കണ്ടാണ് പ്രതിരോധ നടപടികളെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വെള്ളം പരിശോധിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്കി. പാചക പുരയും പാത്രങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.