Sabarimala: ശുചിത്വമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി; ഒരു ലക്ഷം രൂപ പിഴ
Sabarimala: ശുചിത്വമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി; ഒരു ലക്ഷം രൂപ പിഴ
പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷമാണ് ഹോട്ടലുകൾ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്.
News18
Last Updated :
Share this:
ശബരിമല: ശബരിമലയിൽ ശുചിത്വം പാലിക്കാതിരിക്കുകയും ക്രമക്കേട് കാട്ടുകയും ചെയ്ത ഹോട്ടലുകള്‍ക്കും മറ്റ് കടകള്‍ക്കുമെതിരെ നടപടി. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. 1,11,000 രൂപ ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കി.
പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷമാണ് ഹോട്ടലുകൾ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. ചരല്‍മേട് ജംഗ്ഷന്, മരക്കൂട്ടം-ശരംകുത്തി റോഡ് എന്നിവടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ലീഗല്‍ മെട്രോളജി,ഹെല്‍ത്ത്, റവന്യൂ,റേഷനിംഗ്,എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.