385 ഹോട്ടലുകളിൽ പരിശോധധന; 143 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

പരിശോധന തുടരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: November 22, 2019, 8:38 PM IST
385 ഹോട്ടലുകളിൽ പരിശോധധന; 143 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ശബരിമല സീസണ്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയിയില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ ശക്തമാക്കിയത്.

തിരുവനന്തപുരം 16 (നോട്ടീസ് നല്‍കിയത് 10), കൊല്ലം 56 (24), പത്തനംതിട്ട 22 (2), ആലപ്പുഴ 19 (15), കോട്ടയം 9 (6), ഇടുക്കി 12 (2), എറണാകുളം (48) 14, തൃശൂര്‍ 20 (5), പാലക്കാട് 22 (5), മലപ്പുറം 12 (4), കോഴിക്കോട് 54 (29), വയനാട് 20 (3), കണ്ണൂര്‍ 57 (17), കാസര്‍ഗോഡ് 18 (7) എന്നിങ്ങനെയാണ് ജില്ലകളില്‍ പരിശോധന നടത്തിയത്.

Also Read പമ്പയിലും പ്രതീക്ഷ മങ്ങി കെഎസ്ആർടിസി; ദിവസവരുമാനത്തിൽ കുറവ്

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍