എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. 10 ഹെൽപ് ഡെസ്കുകൾ ഇന്റർനാഷണലിലും അഞ്ച് ഡെസ്കുകൾ ഡൊമസ്റ്റിക്കിലും ആരംഭിച്ചു. 17 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
ജില്ലയിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി. പൊതുജനങ്ങൾക്ക് ബോധവത്ക്കരണം തുടരുന്നു. ആവശ്യമുള്ളവർ മാത്രം മാസ്ക് ഉപയോഗിച്ചാൽ മതി. നിരീക്ഷണത്തിലുള്ളവർ രോഗലക്ഷണം കണ്ടാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം.
ജില്ലയിൽ വീടുകളിൽ 281 പേർ നിരീക്ഷണത്തിലുണ്ട്. സേവനത്തിലുള്ള ആബുലൻസിന്റെ എണ്ണം കൂട്ടും. ഡ്രൈവർമാർ ഉൾപ്പെടെ എല്ലാവർക്കും പ്രതിരോധ മാർഗ്ഗങ്ങൾ നല്‍കും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.