നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്‍ മിസ് കേരളയടക്കം മരിച്ച വാഹനാപകടം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവുമെന്ന് സൂചന

  മുന്‍ മിസ് കേരളയടക്കം മരിച്ച വാഹനാപകടം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവുമെന്ന് സൂചന

  ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച്  ഉന്നത ഉദ്യോഗസ്ഥന്‍ താക്കീത് ചെയ്തിരുന്നു.

  • Share this:
   കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍(Accident) സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്(Intelligence Report) ഉന്നത പൊലീസ് ഉദ്യോഗസ്ഥന്(Senior Police Official) കുരുക്കാവും. അപകടം നടന്ന ദിവസം നമ്പര്‍ 18 ഹോട്ടലില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നും ഒക്ടോബര്‍ 31ന് കൊച്ചിയില്‍ എന്തിനാണ് എത്തിയെന്നടക്കം ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കേണ്ടിവരും. ഹാര്‍ഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച്  ഉന്നത ഉദ്യോഗസ്ഥന്‍ താക്കീത് ചെയ്തിരുന്നു.

   ഹോട്ടലുടമ റോയിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പൊലീസുകാര്‍ക്കെല്ലാം അറിയാം. മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ ബിനാമി പേരില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

   Also Read-Kochi Models കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയും അഞ്ചു ജീവനക്കാരും അറസ്റ്റിൽ

   പൊലീസ് മേധാവിയുടെ ഓഫീസ് അപകടം സംബന്ധിച്ച കേസില്‍ നേരിട്ട് ഇടപ്പെട്ടതിനാല്‍ അന്വേഷണം അതീവ ഗൗരവമുള്ളതായിരിക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

   ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ആഷിഖ്, അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അഞ്ജന ഷാജനും തല്‍ക്ഷണം മരിച്ചു.

   Also Read-മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

   ചികിത്സയിലായിരുന്ന ആഷിഖ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
   Published by:Jayesh Krishnan
   First published:
   )}