നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി; മുടങ്ങിയ പരീക്ഷയും എഴുതാം

  യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി; മുടങ്ങിയ പരീക്ഷയും എഴുതാം

  രണ്ടാം സെമസ്റ്റർ പരീക്ഷാ കേന്ദ്രം എസ്എൻ കോളേജിലേക്ക് മാറ്റാനും സർവകലാശാല ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

  tvm university

  tvm university

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർത്ഥിനിയ്ക്ക് കോളേജ് മാറ്റത്തിന് സർവകലാശാല അനുമതി നൽകി. വർക്കല എസ്എൻ കോളേജിൽ വിദ്യാർഥിനിക്ക് പഠനം തുടരാനാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റൊരു കോളേജിൽ പഠനം നടത്താൻ അനുവദിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.

   also read: അന്ന് മമ്മൂട്ടിയുടെ നായിക; ഇന്ന് അമരാവതിയിൽ നിന്ന് ലോക്സഭയിലെത്തിയ സുന്ദരി

   25 ന് നടന്ന സിന്ധിക്കേറ്റ് യോഗമാണ് വിദ്യാർഥിനിയുടെ ആവശ്യം അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഉത്തരവിറക്കി. വിദ്യാർഥിനിയുടെ മുടങ്ങിയ പരീക്ഷയും പുതിയ കോളേജിൽ എഴുതാം. നിലവിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയായ പെൺകുട്ടിക്ക് എസ് എൻ കോളേജിൽ മൂന്നാം സെമസ്റ്ററിലാണ് പ്രവേശനം ലഭിക്കുന്നത്. രണ്ടാം സെമസ്റ്റർ പരീക്ഷാ കേന്ദ്രം എസ്എൻ കോളേജിലേക്ക് മാറ്റാനും സർവകലാശാല ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

   പരീക്ഷ സമയത്ത് വിദ്യാർഥി യൂണിയന്‍ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്ന് പുറത്തിറക്കി പരിപാടികളിൽ പങ്കെ
   ടുപ്പിച്ചുവെന്നും ക്ലാസുകൾ കൃത്യമായി നടക്കുന്നില്ലെന്നും ആരോപിച്ചാണ് മെയ് മൂന്നിന് വിദ്യാർഥിനി ആത്മഹത്യ ശ്രമം നടത്തിയത്.
   First published:
   )}