• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരിശോധന തുടരുമെന്ന് സർക്കാർ; അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ടിക്കറ്റ് ചാര്‍ജ് വര്‍ധനവിന് നിയന്ത്രണമുണ്ടാകുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

news18
Updated: July 1, 2019, 1:59 PM IST
പരിശോധന തുടരുമെന്ന് സർക്കാർ; അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 1, 2019, 1:59 PM IST IST
  • Share this:
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു സമരം.

സര്‍ക്കാര്‍ മുന്നോട്ടു വച്ച മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്ന് ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് ഉടമകള്‍ ഉറപ്പു നല്‍കി. ഇക്കാര്യങ്ങള്‍ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ടിക്കറ്റ് ചാര്‍ജ് വര്‍ധനവിന് നിയന്ത്രണമുണ്ടാകുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സില്‍ പ്രതിഷേധിച്ച് ജൂണ്‍ 24 മുതലാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയത്.

Also Read ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾക്ക് പിന്നാലെ സമാന്തര ബസ് സർവീസുകൾക്കെതിരെയും നടപടിയുമായി സർക്കാർ

First published: July 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...