• HOME
  • »
  • NEWS
  • »
  • kerala
  • »
  • INTERCITY AND PALARUVI EXPRESS WERE PARTIALLY CANCELED UPDATED

INFO ഇന്റർസിറ്റി, പാലരുവി എക്സ്പ്രസുകൾ ഭാഗികമായി റദ്ദാക്കി; ഈ മാസം 30 വരെ സമയ മാറ്റം ഇങ്ങനെ

തിരുനെല്‍വേലി -പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല.

 തിരുനെല്‍വേലി -പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല.

തിരുനെല്‍വേലി -പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല.

  • Share this:
    പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും മറ്റു ചിലത് റദ്ദാക്കുകയും ചെയ്തു.   16791- തിരുനെല്‍വേലി -പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 24-ന് എറണാകുളത്തിനും പാലക്കാടിനുമിടയ്ക്ക് ഓടില്ല. എറണാകുളത്ത് നിന്നാകും പാലരുവി എക്സ്പ്രസ് യാത്ര പുറപ്പെടുക.

    പാസഞ്ചറുകളുടെ മാറ്റം ഇങ്ങനെ

    16306 കണ്ണൂര്‍ -എറണാകുളം ഇന്റര്‍ സിറ്റി എക്സ്പ്രസ് 18, 21, 22, 23, 24 തീയതികളില്‍ ഷൊര്‍ണൂര്‍വരെ മാത്രമെ സർവീസ് നടത്തൂ.

    56603 തൃശ്ശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ 18, 19, 22, 23, 24, 25 തീയതികളില്‍ തൃശ്ശൂരിനും ഷൊര്‍ണൂരിനുമിടയില്‍ റദ്ദാക്കി.

    ഈ മാസം  20, 27, 30 തീയതികളില്‍ 56323 കോയമ്പത്തൂര്‍ - മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ 30 മിനിറ്റ് വൈകും.

    16606 നാഗര്‍കോവില്‍ -മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് 27-നും 30-നും ഒരുമണിക്കൂറോളം വൈകും.

    20-ന് രാവിലെ 5-ന് കണ്ണൂരില്‍നിന്ന് പുറപ്പെടേണ്ട 16308 കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകി 7-ന് പുറപ്പെടും. 20-ന് രാവിലെ 6.45-ന് പുറപ്പെടേണ്ട 16305 എറണാകുളം -കണ്ണൂര്‍ എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി 8.15-ന് പുറപ്പെടും. 23-ന് രാവിലെ 6.40-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ട 22610 കോയമ്പത്തൂര്‍ -മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരില്‍നിന്ന് 8.40-ന് പുറപ്പെടും.

    23-ന് രാവിലെ 7.30-ന് പുറപ്പെടേണ്ട  കോയമ്പത്തൂര്‍ -മംഗളൂരു സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍ അതേദിവസം രാവിലെ 9-ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍ -മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് 20-ന് ഒരുമണിക്കൂര്‍ വൈകിയേക്കും.

    Also Read അറ്റകുറ്റപ്പണി: ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി; ഈ മാസം 24വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും

     
    First published:
    )}