തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ശമ്പളം ട്രഷറിയിൽ സൂക്ഷിച്ചാൽ പലിശ നൽകുമെന്ന പ്രഖ്യാപനത്തിലെ സമയപരിധി ധനവകുപ്പ് പരിഷ്കരിച്ചു. ഇതിന്റെ ഉത്തരവും പുറത്തിറക്കി.
ഒന്നുമുതൽ 15ാം തീയതി വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇത് പരിഷ്കരിച്ച് നാലു മുതൽ 18ാം തീയതി വരെയാക്കി. ആറ് ശതമാനം പലിശയാണ് നൽകുന്നത്. മിനിമം ബാലസ് തുകയായ 100 രൂപയിലേറെ സൂക്ഷിച്ചാലേ പലിശ ലഭിക്കുകയുള്ളു.
also read: അഖിലിന്റെ റാങ്ക് നേട്ടം; പൂവണിഞ്ഞത് അശോകന്റെ സ്വപ്നങ്ങൾ
ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെ ശമ്പള വിതരണം നടക്കുന്നതിനാലാണ് സമയം പരിഷ്കരിച്ചതെന്നാണ് ട്രഷറി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ 48 വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം എംപ്ലോയീ ട്രഷറി സേവിംഗ്സ്(ഇടിഎസ്ബി) അക്കൗണ്ടിലാണ് നിക്ഷേപിക്കുക. സെപ്റ്റംബർ ഒന്നുമുതൽ ബാക്കി വകുപ്പിലെ ജീവനക്കാരുടെ ശമ്പളവും ട്രഷറിയിലേക്ക് നിക്ഷേപിക്കും.
സംസ്ഥാനത്തെ അഞ്ചേമുക്കാൽ ലക്ഷം ജീവനക്കാരുടെയും പേരിൽ ട്രഷറി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. രേഖാമൂലം ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശമ്പളം മാത്രമെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നൽകുകയുള്ളു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Government, Government employees, Government employees in Kerala, Salary, Treasuries in kerala, ശമ്പള വിതരണം, സർക്കാർ ജീവനക്കാർ