സ്വപ്നയുടെ നിയമനം; പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്റ്റേ
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കേർപ്പെടുത്തിയതെന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

PWC
- News18 Malayalam
- Last Updated: December 4, 2020, 2:02 PM IST
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിനു കീഴിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ(PWC) വിലക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കേർപ്പെടുത്തിയതെന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആയിരുന്നു. സ്വപ്നയുടെ നിയമനം വിവാദമായതോടെ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിതല സമിതിയെ സർക്കാർ നിയമിച്ചത്. ക്രിമിനൽ പശ്ചാത്തലവും വ്യാജ ബിരുദമുള്ള സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്ക് ഏർപ്പെടുത്തണമെന്നതായിരുന്നു സമതിയുടെ ശുപാർശ. എന്നാൽ ശുപാർശ ലഭിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. Also Read സ്വപ്നയുടെ നിയമനം; ഐ.ടി പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ രണ്ട് വർഷത്തേക്ക് വിലക്കി സർക്കാർ
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് കെ ഫോൺ പദ്ധതിയുമായുള്ള പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ കൺസൽട്ടൻസി കരാർ അവസാനിച്ച സാഹചര്യത്തിൽ ഇത് നീട്ടി നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
വിവാദമായതിനെ തുടർന്ന് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു. അതേസമയം അസ്വപ്ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നില്ല.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സർക്കാരിന്റെ സ്പേസ് പാർക്ക് പദ്ധതിയിൽ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആയിരുന്നു. സ്വപ്നയുടെ നിയമനം വിവാദമായതോടെ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിതല സമിതിയെ സർക്കാർ നിയമിച്ചത്. ക്രിമിനൽ പശ്ചാത്തലവും വ്യാജ ബിരുദമുള്ള സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് വിലക്ക് ഏർപ്പെടുത്തണമെന്നതായിരുന്നു സമതിയുടെ ശുപാർശ. എന്നാൽ ശുപാർശ ലഭിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.