യാക്കോബായ സഭയിൽ ആഭ്യന്തര കലഹം: രാജിക്കൊരുങ്ങി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് കാതോലിക്കാ ബാവ

news18
Updated: April 30, 2019, 5:08 PM IST
യാക്കോബായ സഭയിൽ ആഭ്യന്തര കലഹം: രാജിക്കൊരുങ്ങി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ
  • News18
  • Last Updated: April 30, 2019, 5:08 PM IST
  • Share this:
കൊച്ചി: യാക്കോബായ സഭയിൽ ആഭ്യന്തര കലഹത്തെ തുടർന്ന് സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ രാജിക്കൊരുങ്ങി. രാജി സന്നദ്ധത അറിയിച്ച് ബാവ പാത്രിയര്‍ക്കീസിന് കത്ത് അയച്ചു. സഭാ ഭരണസമിതി നല്‍കിയ പരാതിയാണ് ബാവയെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. കത്തില്‍ പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിക്കുന്നുണ്ട്. ബാവ പാത്രയാര്‍ക്കീസിന് അയച്ച കത്ത് ന്യൂസ് 18ന് ലഭിച്ചു.

മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതയലയില്‍ നിന്നും ഒഴിവാക്കണമെന്നും ബാവ കത്തില്‍ ആവശ്യപ്പെടുന്നു. ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ് യാക്കോബായ സഭയില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത്. ഈ സമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമന്‍ ബാവ ദമാസ്‌കസിലേക്കയച്ച കത്തില്‍ പറയുന്നു.

അങ്കമാലി മെത്രാനായി തുടരാന്‍ താന്‍ ഒരുക്കമാണെന്നും തോമസ് പ്രഥമന്‍ ബാവയുടെ കത്തില്‍ പറയുന്നു. പാത്രീയാര്‍ക്കീസ് ബാവ അടുത്തമാസം കേരളത്തിലെത്താനിരിക്കെയാണ് സഭയില്‍ പുതിയ സംഭവവികാസങ്ങളുണ്ടായിരിക്കുന്നത്.

First published: April 30, 2019, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading