നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സികെ ജാനു പാര്‍ട്ടി ഫണ്ട് തട്ടിയതായി ആരോപണം; മൂന്നംഗ സമിതി അന്വേഷണം തുടങ്ങി

  സികെ ജാനു പാര്‍ട്ടി ഫണ്ട് തട്ടിയതായി ആരോപണം; മൂന്നംഗ സമിതി അന്വേഷണം തുടങ്ങി

  സംഘടനയ്ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത എല്‍ഡിഎഫ് സഖ്യം വിടാനും ജെആര്‍പി തീരുമാനിച്ചു.

  സികെ ജാനു

  സികെ ജാനു

  • Share this:
  കോഴിക്കോട്: സി കെ ജാനു അധ്യക്ഷയായുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ജാനു സാമ്പത്തിക തട്ടിപ്പ് നടത്തിയതായി അംഗങ്ങളുടെ ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി കെ ജാനുവിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം തുടങ്ങി. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ അംഗങ്ങള്‍ ജാനുവിനെതിരെ തിരിഞ്ഞു.

  സി കെ ജാനു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ജെആര്‍പി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന് മൂന്നംഗ സമിതിയെ പാര്‍ട്ടി നിയോഗിച്ചു. സി കെ ജാനു വ്യാപകമായി പാര്‍ട്ടി ഫണ്ട് ദുരൂപയോഗം ചെയ്യുകയാണെന്നും പാര്‍ട്ടിയില്‍ കൂടിയാലോചിക്കാതെ യാത്രകള്‍ നടത്തുകയാണെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം.

  സംഘടനയ്ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത എല്‍ഡിഎഫ് സഖ്യം വിടാനും ജെആര്‍പി തീരുമാനിച്ചു. ഈ മാസം 15ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് എല്‍ഡിഎഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാന്‍ ജെആര്‍പി തീരുമാനിച്ചത്.  ഇതിന് പിന്നാലെയാണ്  സതീഷ് പാറന്നൂര്‍ ജെആര്‍പിയിലെ  സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

  You may also like:നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച് എൽഡിഎഫ്; മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം കൊല്ലത്ത് ആരംഭിച്ചു

  സികെ ജാനുവിനെതിരെ തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രാജിവെച്ചതെന്ന് സതീഷ് പാറന്നൂര്‍ പറഞ്ഞു.
  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രദീപ് കെ, പ്രസീദ, ബാബു എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ് ജാനുവിനെതിരെ അന്വേഷണം നടത്തുന്നത്. സി കെ ജാനുവിനെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധികള്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് അന്വേഷണ സമിതിയംഗം പ്രസീദ പറഞ്ഞു. എന്നാല്‍ ഇതു സബന്ധിച്ച് പ്രതികരിക്കാന്‍ സി കെ ജാനു തയ്യാറായില്ല.

  എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് തന്നെ സി കെ ജാനുവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫുമായി സഹകരിച്ച് പോകുന്നതിനിടെയില്‍ ലഭിച്ച ഫണ്ടുകളില്‍ ക്രമക്കേട് നടത്തിയെന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം തുടരുന്നത്.
  Published by:Naseeba TC
  First published:
  )}