നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • International Day against Drug Abuse and Illicit Trafficking | ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  International Day against Drug Abuse and Illicit Trafficking | ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  'സർക്കാർ തലത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികൾ കൊണ്ട് മാത്രം അതിന് കഴിയില്ല. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും അക്കാര്യം ഉത്തരവാദിത്വമായി ഏറ്റെടുക്കണം'

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരികൾ മനുഷ്യജീവന് അപകടകരമായിത്തീരുന്നത് എങ്ങനെയെന്നും അവയിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും കൂടുതൽ ഊർജ്ജസ്വലതയോടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തലത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികൾ കൊണ്ട് മാത്രം അതിന് കഴിയില്ല. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും അക്കാര്യം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

   മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ലോക ലഹരി വിരുദ്ധ ദിനമാണിന്ന്. ലഹരികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വച്ചു കൊണ്ട് ജീവനുകൾ സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിനത്തിൻ്റെ മുദ്രാവാക്യം.
   ലഹരികൾ മനുഷ്യജീവന് അപകടകരമായിത്തീരുന്നത് എങ്ങനെയെന്നും അവയിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും കൂടുതൽ ഊർജ്ജസ്വലതയോടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്.

   വളർന്നു വരുന്ന തലമുറയെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ലഹരി വിമുക്തമായ ഭാവി കേരളം വാർത്തെടുക്കാൻ സാധിക്കണം. സർക്കാർ തലത്തിൽ നടക്കുന്ന ബോധവൽക്കരണ പരിപാടികൾ കൊണ്ട് മാത്രം അതിന് കഴിയില്ല. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും അക്കാര്യം ഉത്തരവാദിത്വമായി ഏറ്റെടുക്കണം.

   ലഹരികളുടെ ഉപയോഗം സൃഷ്ടിക്കുന്ന ആഘാതം വ്യക്തികളുടെ തലത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതൊരു സാമൂഹിക വിപത്താണ്. അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും, നിയമ വിരുദ്ധമായ ലഹരി വിൽപനയും ഉപഭോഗവും കർശനമായി തടയാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലഹരി വിരുദ്ധ ദിനത്തിൽ ആ ലക്ഷ്യം കൈവരിക്കാൻ ഒരുമിച്ച് നിൽക്കുമെന്ന് നമുക്ക് തീരുമാനിക്കാം. ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കാം.

   ലഹരിയുടെ ഉപയോഗം മനുഷ്യരിൽ കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് റവന്യു മന്ത്രി കെ രാജൻ

   ലഹരിയുടെ ഉപയോഗം മനുഷ്യരില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ലഹരി ഈ ലോകത്തിന്റെ എല്ലാ മേഖലയിലും മനുഷ്യന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ പൂത്തോള്‍ എക്‌സൈസ് അക്കാദമിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിസ്മയയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും ഭര്‍ത്താവിന്റെ ലഹരി ഉപയോഗം കാരണമായിട്ടുണ്ട്. അപകടങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളിലെയും ചെറുപ്പക്കാരിലും ലഹരി ഉപയോഗവും കൂടി വരുന്നു. ദിനാചരണങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നടത്തണമെന്നും മന്ത്രി പറഞ്ഞു.

   പരിപാടിയിൽ ലഹരി വിമുക്ത നവകേരളത്തിനായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിച്ച്‌ ലഹരി വിമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഇടപെടലും ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
   Published by:Anuraj GR
   First published:
   )}