• HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്തർ സംസ്ഥാന യാത്രകൾക്കും രജിസ്റ്റർ ചെയ്യണം; രജിസ്ട്രേഷൻ നാളെ മുതൽ

അന്തർ സംസ്ഥാന യാത്രകൾക്കും രജിസ്റ്റർ ചെയ്യണം; രജിസ്ട്രേഷൻ നാളെ മുതൽ

കോവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമെ പ്രവേശനാനുമതി നൽകൂ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിച്ച ശേഷമുള്ള അന്തർ സംസ്ഥാന യാത്രകൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം. ഇതിനുള്ള രജിസട്രേഷൻ നോർക്ക പോർട്ടലിൽ നാളെ ആരംഭിക്കും. സംസ്ഥാനത്തിനു പുറത്തുള്ളവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതി തയാറാക്കാൻ കലക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

    നാട്ടിലേക്ക് മടങ്ങുന്നവർ കോവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ഇത്തരക്കാർക്കു മാത്രമെ പ്രവേശനാനുമതി നൽകൂ.
    BEST PERFORMING STORIES:പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്[NEWS]Coronavirus LIVE Updates: ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; ഇന്ത്യയിൽ 28,380 [NEWS]ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം; കടക്കെണിയിൽ എന്‍എംസി [NEWS]

    അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകളിൽ പരിശോധനാ  സംവിധാനമൊരുക്കും. ആരോഗ്യ വിഭാഗത്തിന്റെ കർശന പരിശോധനയുമുണ്ടാകും. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിച്ചാൽ മതിയെന്ന ശിപാർശയാണ് ഗതാഗത വകുപ്പ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.


    മടങ്ങിയെത്തുന്നവർക്കെല്ലാം ക്വാറന്റീൻ നിർബന്ധമാകും. പ്രവാസികൾ വരുമ്പോൾ സ്വീകരിക്കുന്ന എല്ലാ മുൻകരുതലും ഇവർക്കും ബാധകമായിരിക്കും. മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയവർ തിരിച്ചെത്താൻ കലക്ടർമാരെ ബന്ധപ്പെട്ടാൽ മതിയെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
    Published by:Aneesh Anirudhan
    First published: