നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • റേഷന്‍ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി കുറഞ്ഞ നിരക്കില്‍; റേഷന്‍ കടകള്‍ വഴി ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ അരികളും

    റേഷന്‍ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി കുറഞ്ഞ നിരക്കില്‍; റേഷന്‍ കടകള്‍ വഴി ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ അരികളും

    ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ ആഫീസുകളും (101 ആഫീസ്) 2022 ഫെബ്രുവരി മുതല്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തലേയ്ക്ക് മാറും.

    • Share this:
    തിരുവനന്തപുരം: അരി വില കുറയ്ക്കാൻ ഭക്ഷ്യ വകുപ്പിന്റെ ഇടപെടൽ.  റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി കുറഞ്ഞ നിരക്കിൽ ലഭിമാക്കും. റേഷൻ കടകൾ വഴിയുള്ള പച്ചരിയുടെ വിഹിതവും വർദ്ധിപ്പിച്ചു. ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരികളും റേഷൻ കടകൾ വഴി ലഭിക്കും.
    വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി ഈ മാസം ലഭ്യമാക്കും.

    ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3 കി.ഗ്രാം അരി 15 രൂപാ നിരക്കിലും ലഭ്യമാക്കുന്നതാണ്. നീല കാര്‍ഡുടമകള്‍ക്ക് 3 കി.ഗ്രാം അരി 15 രൂപ നിരക്കില്‍ അധികമായും  ലഭിക്കും. കൂടാതെ ബ്രൗൺ കാർഡുള്ള അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 5കി. ഗ്രാം അരി ലഭ്യമാക്കും.  ഇതില്‍ 2 കി.ഗ്രാം അരി 10 രൂപാ 90 പൈസ നിരക്കിലും 3 കി.ഗ്രാം. അരി 15 രൂപാ നിരക്കിലുമാണ് ലഭിക്കുന്നത്. അരി വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ വകുപ്പിന്റെ ഇടപെടലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

    ഈ മാസം മുതൽ പച്ചരി, പുഴുക്കലരി 50ഃ50 ശതമാനത്തിൽ എല്ലാ വിഭാഗം സ്റ്റോക്കിലും ലഭ്യമാക്കും. നിലവിൽ എഫ്.സി.ഐ യിൽ നിന്നും പൊതു വിതരണത്തിനായി ലഭ്യമാകുന്ന സോണാ മസൂരി റൈസ് ഇനത്തിന് പകരം സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരി എന്നിവ റേഷൻകടകളിൽ എത്തിക്കും. എല്ലാ വിഭാഗത്തിനും ഈ അരികൾ ലഭ്യമാകുവാൻ എഫ്.സി.ഐ യുമായി ധാരണയിലായതായി ഭക്ഷ്യമന്ത്രി അറിയിച്ചു.

    പൊതു കമ്പോളത്തിലെ അരിയുടെ വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.  പൊതുവിപണിയില്‍ 30 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന അരിയാണ് കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.

    Also Read-തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം; യു.പി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടായേക്കും

    2021-22 സാമ്പത്തിക വർഷത്തിൽ ക്രിസ്മസ്  പ്രമാണിച്ച് എല്ലാ    റേഷൻ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ  അധികമായി    അനുവദിച്ചു. മത്സ്യബന്ധനയാനങ്ങൾക്കുള്ള ഡിസംബര്‍ മാസത്തെ വിഹിതം 100% നല്‍കി. ജനുവരി മാസത്തെ വിഹിതം 50% ഉടന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചു. മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  സംയുക്ത പരിശോധന  16-01-2022-ൽ നടത്തുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു.

    ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ ആഫീസുകളും (101 ആഫീസ്) 2022 ഫെബ്രുവരി മുതല്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തലേയ്ക്ക് മാറും. ഇതോടുകൂടി end to end computerization എല്ലാ അര്‍ത്ഥത്തിലും നടപ്പിലാക്കുന്ന അദ്യത്തെ വകുപ്പായി പൊതുവിതരണ വകുപ്പ് മാറും.

    Also Read-Night Curfew | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

    റേഷന്‍ വിതരണം. ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷന്‍, സപ്ലെചെയിൻ മാനേജ്മെന്റ്, റേഷന്‍കാര്‍ഡിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്നതും വിതരണം നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനകം ഓണ്‍ലൈനായിട്ടാണ് നടത്തിവരുന്നത്. ഇ-ഓഫീസ് സംവിധാനം എല്ലാ ആഫീസിലും നടപ്പിലാക്കി കഴിയുമ്പോള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നവകുപ്പായി പൊതുവിതരണ വകുപ്പ് മാറും.

    Also Read-Tourist harassed in Kovalam | കോവളത്ത് സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

    ഈ സംവിധാനത്തിലൂടെ ഈ സംവിധാനത്തിലൂടെ CRO/TSO/DSO/DYCR എന്നിവർക്ക് നേരിട്ട് കമ്മീഷണർ, ഡയറക്ടർ എന്നീ മേലധികാരികൾക്ക് ഫയലുകൾ അയയ്ക്കുന്നതിനും തീരുമാനങ്ങൾ വളരെ പെട്ടെന്ന് തന്നെ കൈക്കൊള്ളുന്നതിനും സാധിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
    Published by:Jayesh Krishnan
    First published: