നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വേറിട്ട പ്രതിഷേധം; ഭരണഘടനയുടെ ആമുഖം ആശംസ കാർഡാക്കി ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ്

  വേറിട്ട പ്രതിഷേധം; ഭരണഘടനയുടെ ആമുഖം ആശംസ കാർഡാക്കി ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ്

  ആദ്യത്തെ കാർഡ് നൽകിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്

  constitutiion

  constitutiion

  • Share this:
  തിരുവനന്തപുരം: "നമ്മൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മത നിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി..." ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് തയാറാക്കിയ റിപ്പബ്ലിക് ദിന ആശംസാ കാർഡും തുടങ്ങുന്നത് ഇങ്ങനെ തന്നെ. ഭരണഘടനയുടെ ആമുഖം ആശംസയായി ഉൾക്കൊള്ളിച്ചുള്ള ആദ്യത്തെ കാർഡ് ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ഭരണഘടനാ സംരക്ഷണ യജ്ഞത്തിന് വേറിട്ടവഴി തെരഞ്ഞെടുക്കുകയായിരുന്നു സംഘടന.

  മലയാളത്തിലും ഇംഗ്ലീഷിലും സന്ദേശം തയാറാക്കിയിട്ടുണ്ട്. ഭരണഘടനാ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ ധനകാര്യ, പൊതുഭരണ, നിയമവകുപ്പുകളിലും പൊതുജനങ്ങൾക്കും സംഘടന ആശംസാ സന്ദേശങ്ങൾ വിതരണം ചെയ്തു. കൂടാതെ കേന്ദ്രത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ഭരണകർത്താക്കൾക്കും എം.എൽ.എ മാർ, എം.പിമാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർക്കും സന്ദേശം അയച്ചു.

  Also read: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരികെ വിളിക്കണം; നിയമസഭയിൽ പ്രമേയവുമായി രമേശ് ചെന്നിത്തല

  ഇന്ത്യൻ ഭരണഘടനയുടെ പവിത്രതയും പ്രാധാന്യവും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ സ്കൂൾ അസംബ്ലികളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കണമെന്നും സംഘടന അഭ്യർഥിക്കുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവർക്കും അയച്ചുകൊടുക്കും. സംസ്ഥാന സർക്കാരിനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിവേദനം സമർപ്പിക്കും.

  ഭരണഘടനാ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ, ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ, ചിത്രരചനാ, പോസ്റ്റർ രചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ്  T. ജയകുമാറും ജനറൽ സെക്രട്ടറി സജിത് സി.സിയും പറഞ്ഞു.
  First published:
  )}