• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala | ഞാന്‍ അത്ര ചീപ്പല്ല'; ഐഎന്‍ടിയുസിയെ ഇളക്കി വിടുന്നുവെന്ന ആരോപണത്തില്‍ രമേശ് ചെന്നിത്തല

Ramesh Chennithala | ഞാന്‍ അത്ര ചീപ്പല്ല'; ഐഎന്‍ടിയുസിയെ ഇളക്കി വിടുന്നുവെന്ന ആരോപണത്തില്‍ രമേശ് ചെന്നിത്തല

പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സില്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവിനെതിരെ ഐഎന്‍ടിയുസിയെ (INTCU) ഇളക്കി വിടാന്‍ മാത്രം ചീപ്പല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). താന്‍ അത്രയും ചീപ്പായി പ്രവര്‍ത്തിക്കുന്ന ആളല്ല. ഇക്കാര്യം തന്നെ അറിയുന്ന ആര്‍ക്കും തന്നെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

    പ്രതിപക്ഷ നേതാവിനെതിരായ ഐഎന്‍ടിയുസി പ്രതിഷേധത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന തരത്തില്‍ വലിയ രീതിയില്‍  സോഷ്യൽ മീഡിയിൽ അടക്കം പ്രചാരണം നടന്നിരുന്നു. എന്നാൽ ആരോപണങ്ങളെ അദ്ദേഹം പൂർണ്ണായും നിഷേധിച്ചു

    കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണെന്നും പാർട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കഴിയുമെന്നാണ് തന്റെ പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.

    കേരളത്തിലെ സമകാലിക വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആ വിഷയം നാട്ടില്‍ സംസാരിച്ച് തീര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി പ്രശ്‌നം കെപിസിസി കെപിസിസി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    തനിക്ക് ഒരു പദവി വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പദവി തരാമെന്ന് തന്നോടും ആരും പറഞ്ഞിട്ടില്ല. തന്റെ പദവി ജനങ്ങളുടെ മനസ്സിലാണ്. എന്നും ജനങ്ങളില്‍ വിശ്വാസമുള്ളയാളാണ് താന്‍. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സില്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    അതേ സമയം  ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടന തന്നെയെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസ്താവന പൊതുസമൂഹത്തിന് മുന്നില്‍ സംഘടനയെ മോശക്കാരാക്കി മാറ്റിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

    പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള വാക് പോരിൽ സമവായം ഉണ്ടാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി ഒന്നര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ യാതൊരു സമവായവും ഉണ്ടായിരുന്നില്ല.

     Also Read- INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ

    ഐഎൻടിയുസി കോൺഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയിൽ തന്നെയാണെന്ന് ചന്ദ്രശേഖരൻ അവകാശപ്പെട്ടു. ഐഎൻടിയുസിയും കോൺഗ്രസും രണ്ടല്ല. സമരത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

    Also Read- INTUC കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശം; വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധം

    പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുമ്പുതന്നെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് പണിമുടക്ക് എന്ന കാര്യം പ്രതിപക്ഷ നേതാവ് അന്വേഷിച്ചിരുന്നില്ല. വി.ഡി സതീശന്റെ പ്രസ്താവന അണികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഐ.എൻ.ടി.യു.സിയെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരാക്കിയെന്ന് ആർ ചന്ദ്ര ശേഖരൻ കെ സുധാകരനോട് പറഞ്ഞു.
    Published by:Jayashankar AV
    First published: