• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ രേഖകൾ ശേഖരിക്കാൻ നിർദ്ദേശിച്ചെന്ന പരാതിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അന്വേഷണം

സർക്കാർ രേഖകൾ ശേഖരിക്കാൻ നിർദ്ദേശിച്ചെന്ന പരാതിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അന്വേഷണം

ഈ സാഹചര്യത്തിലാണ് ഓഫീസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷൻ സെല്ലിന്റെ പേരിൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ ഓൺലൈൻ യോഗത്തിൽ രേഖകൾ ചോർത്താൻ  മുല്ലപ്പള്ളി ആവശ്യപ്പെട്ടന്ന വിവാദം പൊലീസ് അന്വേഷണത്തിലേക്ക് എത്തുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
    കൊല്ലം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അന്വേഷണം. സർക്കാർ രേഖകൾ ശേഖരിക്കാൻ നിർദ്ദേശിച്ചെന്ന പരാതിയിലാണ് അന്വേഷണം. പാർലമെന്റ് തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലും സർക്കാരിനെതിരെ സർവീസ് സംഘടനകളിലെ അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമായെന്ന് മുല്ലപ്പള്ളി പറഞ്ഞതായും പരാതിയിലുണ്ട്.

    സർക്കാർ രേഖകൾ ചോരുന്നതിൽ ചീഫ് സെക്രട്ടറി തന്നെ ഇതിനകം വിവിധ വകുപ്പ് സെക്രട്ടറിമാരെ അതൃപ്തി അറിയിച്ചിരുന്നു. രേഖകൾ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു.

    You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]

    സ്പ്രിംഗ്ളർ, ഇ- മൊബിലിറ്റി തുടങ്ങി പ്രതിപക്ഷം വിവിധ ആരോപണങ്ങൾ ഉയർത്തിയതിലും സർക്കാർ രേഖാ ചോർച്ച പ്രധാന കാരണമായി. ഈ സാഹചര്യത്തിലാണ് ഓഫീസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷൻ സെല്ലിന്റെ പേരിൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ ഓൺലൈൻ യോഗത്തിൽ രേഖകൾ ചോർത്താൻ  മുല്ലപ്പള്ളി ആവശ്യപ്പെട്ടന്ന വിവാദം പൊലീസ് അന്വേഷണത്തിലേക്ക് എത്തുന്നത്.



    ആലപ്പുഴ സ്വദേശി അഡ്വ. സുഭാഷ് തീക്കാടനാണ് പരാതിക്കാരൻ. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കഴമ്പുണ്ടെന്ന് കണ്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.
    Published by:Joys Joy
    First published: