• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS18 EXCLUSIVE: വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെന്ന് ആരോപണം: ടി സിദ്ദിഖിനെതിരെ അന്വേഷണം

NEWS18 EXCLUSIVE: വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെന്ന് ആരോപണം: ടി സിദ്ദിഖിനെതിരെ അന്വേഷണം

വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് ആരോപിച്ച് ട്രസ്റ്റ് അംഗങ്ങള്‍ കേസ് നല്‍കിയപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടായത്

T Siddique

T Siddique

  • Last Updated :
  • Share this:
    മുഹമ്മദ് ഷഹീദ്

    റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖിനെതിരെ അന്വേഷണം. വ്യാജ ഒസ്യത്ത് തയ്യാറാക്കി രജിസ്ട്രേഷന്‍ നടത്താന്‍ സഹായിച്ചതിന് സിദ്ധിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ട്രസ്റ്റിന്റെ ഭൂമി പതിച്ചുനല്‍കിയെന്നാണ് പരാതി. വടകര റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.

    താമരശ്ശേരി സ്വപ്ന പ്ലാന്റേഷന്‍ ഉടമ ലിങ്കണ്‍ എബ്രഹാം പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് നല്‍കിയ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി. 2011 മെയ് ആറിനാണ് ലിങ്കണ്‍ എബ്രഹാം മരിച്ചത്. മരണത്തിന് മുമ്പ് ഭൂമി ട്രസ്റ്റിന് നല്‍കിക്കൊണ്ടുള്ള ഒസ്യത്താണിത്. എന്നാല്‍ പിന്നീട് ലിങ്കണ്‍ എബ്രഹാമിന്റെ സഹോദരന്‍ ഫിലോമിന്‍ എബ്രഹാം മറ്റൊരു ഒസ്യത്തുമായി രംഗത്തെത്തി. ഭൂമി ഫിലോമിന് നല്‍കിയതായാണ് ഈ ഒസ്യത്ത്. ഇതില്‍ പക്ഷെ ലിങ്കണ്‍ എബ്രഹാമിന്റെ ഒപ്പില്ല. വിരലടയാളം മാത്രം.

    Also Read-ഫ്ലൈ ഓവർ നിർമാണത്തിൽ 225 കോടിയുടെ അഴിമതി; സിപിഎം കേന്ദ്രകമ്മിറ്റി അംഗം അറസ്റ്റിൽ

    വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് ആരോപിച്ച് ട്രസ്റ്റ് അംഗങ്ങള്‍ കേസ് നല്‍കിയപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുണ്ടായത്. ഇതോടെ കേസ് പിന്‍വലിക്കപ്പെട്ടു. രണ്ടാമത്തെ ഒസ്യത്തിന്‍മേല്‍ ഭൂമി ഫിലോമിന്‍ എബ്രഹാമിന്റെ പേരില്‍ രജിസ്ട്രേഷന്‍ നടത്തി. ഒപ്പം ഡി.സി.സി പ്രസിഡണ്ട് ടി സിദ്ധിഖ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍.കെ അബ്ദുറഹ്മാന്‍, ഹബീബ് തമ്പി എന്നിവര്‍ക്ക് കൂടി ഒരേക്കര്‍ ഭൂമി വീതിച്ചു നല്‍കി. വ്യാജ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്ട്രേഷന് കൂട്ടുനിന്നതിന്റെ പ്രതിഫലമാണിതെന്നാണ് പരാതി.

    ആദ്യ ഒസ്യത്ത് നിലനില്‍ക്കെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് രണ്ടാമത്തെ ഒസ്യത്തിന്‍മേല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ക്രമക്കേടിന് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് ആരോപണമുണ്ട്. ഡി.ജി.പിക്ക് നല്‍കിയ പരാതി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണിന് കൈമാറി. താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുറസാഖിനാണ് അന്വേഷണ ചുമതല. പൊലീസ് പരാതിക്കാരനില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. വ്യാജ ഒസ്യത്തിന്‍മേലുള്ള അന്വേഷണമാണ് കൂടത്തായിക്കേസില്‍ വഴിത്തിരിവായത്. ഈ സാഹചര്യത്തില്‍ സമാന സ്വഭാവമുള്ള കേസ് വിശദമായി അന്വേഷിക്കാനാണ് റൂറല്‍ എസ്.പി നല്‍കിയ നിര്‍ദേശം.

    First published: