നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Police | പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച വീഡിയോ; മൂന്ന് പോലീസുകാർക്കെതിരേ അന്വേഷണം

    Kerala Police | പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച വീഡിയോ; മൂന്ന് പോലീസുകാർക്കെതിരേ അന്വേഷണം

    ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്‌ക്കളെ ഓരോ പോലീസുകാരായി കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് ഇവര്‍ പ്രചരിപ്പിച്ചത്

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: വാട്സാപ്പ് ഗ്രൂപ്പ് വഴി സംസ്ഥാനത്തെ പോലീസുകാരെ തെരുവ് നായ്‌ക്കളോട് ഉപമിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി. തൃശൂർ സിറ്റി പൊലീസിലെ സിപിഒ ശ്രീജിത്ത്, സിപിഒ മാരായ ശ്രീജിത്ത്, കോട്ടയം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ചന്ദ്രബാബു, വർക്കല സ്റ്റേഷനിലെ ഡ്രൈവർ വിനോദ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ആംഡ് പൊലീസ് ബറ്റാലിയനിലുള്ളവരെ ജോലിക്ക് ക്രമീകരിക്കുന്നതിനെയാണ് തെരുവുനായകളുമായി ഉപമിച്ച് ചിത്രീകരിച്ചത്. കാവൽ കരുനാഗപ്പള്ളി എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഈ വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച്, കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇപ്പോൾ വിശദമായ അന്വേഷണത്തിന് റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകിയത്.

      ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്‌ക്കളെ ഓരോ പോലീസുകാരായി കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് ഇവര്‍ പ്രചരിപ്പിച്ചത് . ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയ്‌ക്ക് തിരുവനന്തപുരം റേഞ്ച് ഐജി നിര്‍ദേശം നല്‍കിയത്. പോലീസ് സേനയ്‌ക്ക് തന്നെ അപമാനമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോയെന്നും വിമര്‍ശനമുയര്‍ന്നു. കൊല്ലം വെസ്റ്റ് സിഐയ്‌ക്കാണ് അന്വേഷണ ചുമതല.

      കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും കൂട്ടാളികളും പിടിയിൽ

      കോഴിക്കോട്: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലു പേർ അറസ്റ്റിലായി. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്താണ് സംഭവം. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ കായക്കൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

      Also Read- Sexual Abuse | പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ

      സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത സുഹൃത്തായ യുവാവാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിച്ചശേഷം ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി. തുടർന്ന് സുഹൃത്തും അയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും, അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
      Published by:Anuraj GR
      First published:
      )}