• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം: പൊലീസുകാരിൽ നിന്നും യൂണിറ്റ് മേധാവികൾ ഇന്ന് പരാതി കേൾക്കും

പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം: പൊലീസുകാരിൽ നിന്നും യൂണിറ്റ് മേധാവികൾ ഇന്ന് പരാതി കേൾക്കും

കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടാത്ത സംഭവത്തിലും ഇന്ന് മൊഴി എടുക്കും

representative image

representative image

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണത്തിന് തീരുമാനം. പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്ത മുഴുവൻ പൊലീസുകാരിൽ നിന്നും യൂണിറ്റ് മേധാവികൾ ഇന്ന് പരാതി കേൾക്കും. പരാതികൾ കേട്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് റേഞ്ച് ഐ ജി ഉത്തരവിട്ടിട്ടുണ്ട്.

    also read: SHOCKING: പതിനൊന്നുകാരനെ 44 കാരി ലൈംഗികമായി പീഡിപ്പിച്ചു; ഒരു വര്‍ഷം നീണ്ട ക്രൂരത തുറന്നു പറഞ്ഞത് കൗണ്‍സിലിംഗിനിടെ

    പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച എല്ലാ പൊലീസുകാരിൽ നിന്നും യൂണിറ്റ് മേധാവികൾ പരാതി കേട്ടശേഷം അന്തിമ റിപ്പോർട്ട് ഇന്ന് വൈകിട്ട് അ‍ഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി ഉത്തരവിട്ടു.​ വിവാദം അന്വേഷിക്കുന്ന തൃശൂർ ക്രൈംബ്രാഞ്ച് എസ് പി സുദർശനനാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

    കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടാത്ത സംഭവത്തിലും ഇന്ന് മൊഴി എടുക്കും. ബുധനാഴ്ചയ്ക്ക് മുമ്പ് സമഗ്രാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശിച്ചിരുന്നത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്...

    അതേസമയം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. മുഴുവൻ പോസ്റ്റൽ ബാലറ്റുകളും റദ്ദ് ചെയ്ത് പൊലീസുകാർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം.
    First published: