കോഴിക്കോട്: സമാന്തര എക്സ്ചേഞ്ച് കേസ് (parallel exchange case)ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറണമെന്ന് ശുപാർശ. കേസ് അന്വേഷിച്ച മുൻ സി ബ്രാഞ്ച് അസി. കമ്മീഷണർ ടിപി ശ്രീജിത്താണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിന് വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി ചൈത്ര തെരേസ ജോണിന് റിപ്പോർട്ട് നൽകിയത്.
നേരത്തേ, എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ നൽകിയിരിക്കുന്നത്.
Also Read-
'കെ.വി. തോമസ് വഴിയാധാരമാകില്ല; സെമിനാറിൽ പങ്കെടുക്കുമെന്ന് വിശ്വാസം': എം.വി. ജയരാജൻ
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.
Also Read-
'പടയപ്പ'യുടെ പരാക്രമം; തിന്നുതീർത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും; കാട്ടുകൊമ്പന്റെ വരവിൽ നഷ്ടം അരലക്ഷത്തോളം
കോഴിക്കോട്, ബെംഗളൂരു സമാന്തര എക്സചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന് പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാന് സ്വദേശി, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈന സ്വദേശികളായ ഫ്ളൈ, ലീ എന്നിവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.