• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വയനാട് MPയെ കാണാനില്ല, ദുരൂഹത നീക്കണമെന്ന് ആവശ്യം; MP പാർലമെന്‍റിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

അതേസമയം, അജി തോമസിന്‍റെ പരാതിയിൽ ഒരു നടപടിയും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിയാസ് അലി ന്യൂസ് 18നോട് പറഞ്ഞു. രാഹുൽ ഗാന്ധി പാർലമെന്‍റിൽ ഉണ്ടെന്നും അത് എല്ലാവരും കാണുന്നതാണെന്നും റിയാസ് പറഞ്ഞു.

News18 Malayalam | news18
Updated: November 25, 2019, 3:06 PM IST
വയനാട് MPയെ കാണാനില്ല, ദുരൂഹത നീക്കണമെന്ന് ആവശ്യം; MP പാർലമെന്‍റിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
രാഹുൽ ഗാന്ധി
  • News18
  • Last Updated: November 25, 2019, 3:06 PM IST IST
  • Share this:
നിലമ്പൂർ: വയനാട് എം പിയായ രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്നും ഇത് സംബന്ധിച്ച് നവമാധ്യമങ്ങളിൽ വരുന്ന വാർത്തയിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് പരാതി. എടക്കര പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. യുവമോർച്ച സംസ്ഥാന സെക്രട്ടറിയായ അജി തോമസാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

മണ്ഡലത്തിൽ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും അതിലൊന്നും രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് അജി തോമസ് ആരോപിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ കൈവശം സ്ഥലത്തെ എം പിയുടെ നമ്പർ ഇല്ലെന്നും മണ്ഡലത്തിന് എം പി ഇല്ലാത്ത അവസ്ഥയാണെന്നും അജി ആരോപിച്ചു.



അതേസമയം, അജി തോമസിന്‍റെ പരാതിയിൽ ഒരു നടപടിയും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിയാസ് അലി ന്യൂസ് 18നോട് പറഞ്ഞു. പരാതി നൽകിയത് വാങ്ങിവെച്ചു. സോഷ്യൽ മീഡിയയിൽ വയനാട് പാർലമെന്‍റ് എം പിയുടെ തിരോധാനം സംബന്ധിച്ച് വരുന്ന വാർത്തയിലെ ദുരൂഹത നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ, രാഹുൽ ഗാന്ധി പാർലമെന്‍റിൽ ഉണ്ടെന്നും അത് എല്ലാവരും കാണുന്നതാണെന്നും റിയാസ് പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍