നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധങ്ങളുടെ ചുരുളഴിയുന്നു; ആറ് പ്രതികളെ അറസ്റ്റു ചെയ്ത് NIA

  സ്വർണ്ണക്കടത്തിൽ തീവ്രവാദ ബന്ധങ്ങളുടെ ചുരുളഴിയുന്നു; ആറ് പ്രതികളെ അറസ്റ്റു ചെയ്ത് NIA

  തീവ്രവാദ സംഘടനകളുമായി ഇതിൽ പലർക്കും ബന്ധമുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു

  gold smuggling case

  gold smuggling case

  • Share this:
  കൊച്ചി: അധ്യാപകൻറെ കൈവെട്ടുകേസിൽ 24-ാം പ്രതി മുഹമ്മദലി ഇബ്രാഹിം ഉൾപ്പടെ ആറ് പ്രതികളെ അറസ്റ്റു ചെയ്തു കൊണ്ട് സ്വർണ്ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളഴിക്കുകയാണ് എൻ.ഐ.എ. മൂവാറ്റുപുഴയിൽ അധ്യാപകൻറെ കൈവെട്ട് കേസിലെ ഇരുപത്തിമൂന്നാം പ്രതിയായിരുന്ന മുഹമ്മദ് അലി ഇബ്രാഹിം, ജലാൽ, എ.എം സെയ്ദ് അലവി, മുഹമ്മദ് ഷാഫി, അബ്ദു പി.ടി ,മുഹമ്മദ് അലി എന്നിവരുടെ അറസ്റ്റാണ് എൻ.ഐ.എ. രേഖപ്പെടുത്തിയത്. ഇതിൽ സെയ്ദലവി നേരത്തെയും സ്വർണ്ണക്കടത്തിൽ പിടിയിലായിട്ടുള്ള ആളാണ്. തീവ്രവാദ സംഘടനകളുമായി ഇതിൽ പലർക്കും ബന്ധമുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

  മൂവാറ്റുപുഴ സ്വദേശിയാണ് ഇന്ന് അറസ്റ്റിലായ ജലാല്‍. നിരവധി സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പ്രതിയാണ് ഇയാൾ. 2015ല്‍ നടത്തിയ സ്വർണ്ണക്കടത്തിൽ അറസ്റ്റിലായിരുന്നു. സന്ദീപില്‍ നിന്ന് റമീസും റമീസില്‍ നിന്ന് ജലാലുമാണ് കടത്തുസ്വര്‍ണ്ണം കൈപ്പറ്റിയിരുന്നത്. ഇയാളുടെ കാറിലെ രഹസ്യ അറ കസ്റ്റംസ് കഴിഞ്ഞ ദിവസം കണ്ടെത്തി. സ്വര്‍ണ്ണക്കടത്തിന് ആളുകളെ കണ്ടെത്തി നിയോഗിച്ചിരുന്നത് ജലാലാണ്.

  മലപ്പുറം വേങ്ങര എടക്കണ്ടന്‍ സെയ്ദലവി എന്നറിയപ്പെടുന്ന എ.എം സെയ്തലവിയാണ് ഇന്ന് അറസ്റ്റിലായ മറ്റൊരാൾ. ജലാലിന്റെ പക്കല്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം ജ്വല്ലറികള്‍ക്ക് കൈമാറുന്നത് ഇയാളാണ്. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുള്ള ഇയാള്‍ക്ക് കോഴിക്കോട്ട് ജ്വല്ലറിയിലും കണ്‍വന്‍ഷന്‍ സെന്ററിലും ഓഹരി പങ്കാളിത്തമുണ്ട്. ബാവ എന്നും അറിയപ്പെടുന്ന ഇയാള്‍ക്ക് അല്‍ ഉമ എന്ന ഭീകര സംഘടനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി നേരത്തെ സൂചനയുണ്ട്. നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നതായാണ് എൻ.ഐ.എയ്ക്ക് ലഭിച്ച വിവരം. 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തു പ്രവര്‍ത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു.
  TRENDING:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു[NEWS]Covid 19| ഏറ്റവുമധികം രോഗബാധിതരുള്ള ദിനം; സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്[NEWS]സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവർത്തകരായ വനിതകൾക്ക് അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ[NEWS]
  ഈ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകിയ റമീസിന് നേരത്തെ തന്നെ തീവ്രവാദ സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ട്. ബ്യൂട്ടി പാർലർ ആക്രമണം ആസൂത്രണം ചെയ്ത പെരുമ്പാവൂർ സംഘത്തിൽ ഉൾപ്പെട്ടയാളാണ് റമീസ്. ഈ സംഘത്തിൻ്റെ തീവ്രവാദ ബന്ധം നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോൾ പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ തീവ്രവാദ ബന്ധമുള്ള കൂടുതൽ പേർ വലയിലാകുമെന്നാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ.

  പ്രതികളെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇതിനിടെ അറസ്റ്റിലായ നാലുപ്രതികളുമായി മലപ്പുറത്ത് എൻ.ഐ.എയുടെ തെളിവെടുപ്പ് നടത്തി. റമീസ് ഉൾപ്പെടെയുള്ള പ്രതികളുമായി നാല് സംഘങ്ങളായി തിരിഞ്ഞാണ് തെളിവെടുപ്പ് നടത്തിയത്. റമീസിനെ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിലും മറ്റു പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്ത് ആറിടത്ത് പരിശോധന നടത്തിയതായി എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. രണ്ട് ഹാർഡ് ഡിസ്ക്, ഒരു ടാബ്ലറ്റ്, 8 മൊബെൽ ഫോണുകൾ, 6 സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, 5 ഡി വി ഡികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ പാസ് ബുക്ക്, ക്രഡിറ്റ് /ഡബിറ്റ് കാർഡുകൾ തുടങ്ങിയവയും കണ്ടെടുത്തു.
  Published by:user_49
  First published:
  )}