നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SN കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിക്കെതിരെ 15 വർഷത്തിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

  SN കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിക്കെതിരെ 15 വർഷത്തിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

  കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോമോയെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും.

  News18

  News18

  • Share this:
   കൊച്ചി: കൊല്ലം എസ്.എന്‍. കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചു.  അന്തിമ അനുമതിക്കായി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവിക്കാണ് സമർപ്പിച്ചത്.  കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോമോയെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

   1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഓഡിറ്റോറിയവും ലൈബ്രറി കോംപ്‌ളക്‌സും നിര്‍മിക്കാനുള്ള പണം കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. 2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ആരംഭിച്ചത്.  കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

   Also Read സ്വത്ത് സമ്പാദിച്ചത് ബിനാമികളുടെ പേരിൽ; വി.എസ് ശിവകുമാറിനെതിരെ കുരുക്ക് മുറുക്കി വിജിലൻസ്

   റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നത്. റിപ്പോർട്ട് തയാറാക്കിയെന്ന് അറിയിച്ചതോടെ അത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
   First published:
   )}