നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Fathima Latheef | ഫാത്തിമ ലത്തീഫിന്റേത് ആത്മഹത്യ എന്ന് അന്വേഷണ റിപ്പോർട്ട്

  Fathima Latheef | ഫാത്തിമ ലത്തീഫിന്റേത് ആത്മഹത്യ എന്ന് അന്വേഷണ റിപ്പോർട്ട്

  അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ചു

  ഫാത്തിമ ലത്തീഫ്

  ഫാത്തിമ ലത്തീഫ്

  • Share this:
   മദ്രാസ് ഐ.ഐ.ടി. വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റേത് (Fathima Latheef) ആത്മഹത്യ (suicide) എന്ന് അന്വേഷണ റിപ്പോർട്ട്. DySP സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചെന്നൈ സി.ബി.ഐ. കോടതിയിൽ അന്വേഷണ സംഘം ഹർജ്ജി നൽകി. ഇതിനെതിരെ ഫാത്തിമയുടെ പിതാവ് എം. അബ്ദുൽ ലത്തീഫ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഐഐടിഎമ്മിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയെ 2019 നവംബർ 9ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

   കൊല്ലം സ്വദേശിനിയായ ഫാത്തിമ ഹ്യുമാനിറ്റീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിനായി പഠിക്കുകയായിരുന്നു.

   മരണസമയത്ത് ഫാത്തിമയുടെ മൊബൈൽ ഫോണിൽ അധ്യാപകരിൽ ഒരാളുടെ പേരെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു. തന്നോട് പ്രത്യക്ഷത്തിൽ വിവേചനം കാണിച്ച മറ്റ് ചില ഫാക്കൽറ്റി അംഗങ്ങളുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

   ഫാത്തിമയുടെ മരണത്തിന് തൊട്ടുപിന്നാലെ, സഹോദരി ആയിഷ ഉൾപ്പെടെയുള്ള ബന്ധുക്കൾ ചെന്നൈ സന്ദർശിച്ചിരുന്നുവെങ്കിലും ഐഐടി-എമ്മിലെ അധികൃതരിൽ നിന്ന് ശരിയായ പ്രതികരണമുണ്ടായില്ല. എന്നാൽ ഐഐടി-എം പിന്നീട് ഒരു പത്രപ്രസ്താവനയിൽ, "നിയമപ്രകാരം ആവശ്യമുള്ളതെല്ലാം ചെയ്യാനും ന്യായം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്" എന്ന് പരാമർശിച്ചിരുന്നു.

   ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫിന് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു.

   മകളുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, അന്വേഷണം വേഗത്തിലും നീതിയുക്തമായും നടത്തുന്നതിന് ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.

   കേസന്വേഷണം അട്ടിമറിച്ച് ആത്മഹത്യയാക്കി ഒതുക്കാനാണ് കോട്ടുപുറം പോലീസ് ശ്രമിച്ചതെന്ന് ഫാത്തിമയുടെ കുടുംബം ആരോപിച്ചിരുന്നു. ചില അധ്യാപകരെ കുറ്റപ്പെടുത്തി ഫാത്തിമ ഫോണിൽ എഴുതിയ കുറിപ്പുകൾ കുടുംബം കണ്ടെടുത്തപ്പോൾ, ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മികച്ച മാർക്ക് നേടാനാകാത്തതിനെ തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

   മിടുക്കിയായ വിദ്യാർത്ഥിനിയും, റാങ്ക് ഹോൾഡറുമായ ഫാത്തിമയ്ക്ക് ജീവിതം അവസാനിപ്പിക്കാൻ ഒരു കാരണവുമില്ലെന്നും ഐഐടിയിൽ ചേർന്നതിന് ശേഷമുള്ള എല്ലാ പരീക്ഷകളിലും എല്ലായ്പ്പോഴും മികച്ച മാർക്ക് നേടിയിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ചില ഫാക്കൽറ്റി അംഗങ്ങളിൽ നിന്ന് പെൺകുട്ടി തുടർച്ചയായി പീഡനം നേരിടുന്നുണ്ടെന്നും ഫാത്തിമയുടെ സുഹൃത്തുക്കൾ ഭയക്കുന്നതായും അവർ ആരോപിച്ചു.

   കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കുകയായിരുന്നു.

   2021 ജൂലൈയിൽ, ഐഐടി-എമ്മിലെ ജാതി വിവേചനം ആരോപിച്ച് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി. വീട്ടിൽ എന്നയാൾ രാജിവെച്ചിരുന്നു.

   Summary: Investigation into the death of former IITM student Fathima Latheef was termed a case of suicide
   Published by:user_57
   First published: