• HOME
  • »
  • NEWS
  • »
  • kerala
  • »
  • വടക്കഞ്ചേരി ബസ് അപകടം; KSRTC ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

വടക്കഞ്ചേരി ബസ് അപകടം; KSRTC ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

  • Share this:
    പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മൊഴി നൽകിയിരുന്നു.

    അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെ.എസ്.ആര്‍.ടി.സി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ട് വീണ്ടും ബസ് ബ്രേക്കിടേണ്ട ആവശ്യമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

    Also Read-വാഹന പരിശോധന കര്‍ശനമാക്കി MVD; കെഎസ്ആർടിസിക്കെതിരെയും കേസ്

    വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഉടമയെയും അറസ്റ്റ്  ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി അരുണിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഡ്രൈവർ ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് അരുണിനെയും അറസ്റ്റ് ചെയ്തത്.

    Also Read-3 മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചു; ബസ് ഉടമയും അറസ്റ്റില്‍ 

    അപകടത്തിന് കാരണക്കാരനായ ഡ്രൈവർ ജോമോൻ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 19 തവണ വേഗപരിധി ലംഘിച്ച് വാഹനം ഓടിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജോമോനെതിരെ നരഹത്യക്കുറ്റം ചുമത്തിയതിനൊപ്പം ബസുടമ അരുണിനെ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: