• HOME
 • »
 • NEWS
 • »
 • kerala
 • »
 • Missing | ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തില്‍ നടത്തുന്ന തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്നാട്ടിലേക്ക്

Missing | ഫോറസ്റ്റ് വാച്ചര്‍ രാജനായി വനത്തില്‍ നടത്തുന്ന തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്നാട്ടിലേക്ക്

രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

 • Share this:
  പാലക്കാട്:  സൈലന്റ് വാലിയിൽ (Silent Valley National Park) കാണാതായ (Missing) ഫോറസ്റ്റ് വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചിൽ നടത്തിയിരുന്നത്.എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലൻറ് വാലി കാട്ടിനുള്ളിൽ ഇനി തെരയുന്നതിൽ കാര്യമില്ലെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.

  രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് പോലീസിന്റെയും തമിഴ്‌നാട് വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്.

  രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടുംബം പറയുന്നത്.

   Also Read- തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു; 3 പേര്‍ അറസ്റ്റില്‍

  മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.അച്ഛൻ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകൾ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുൻപേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

  പെരുമ്പാമ്പ് മുട്ടയിട്ടു; നാലുവരി ദേശീയ പാതയുടെ നിർമാണം 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍


  കാസർഗോഡ്: പെരുമ്പാമ്പ് മുട്ടയിട്ടതുകാരണം റോഡ് പണി നിർത്തിവെച്ച് ഊരാളുങ്കൽ സൊസൈറ്റി. കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് പാമ്പിന്റെ മുട്ടകള്‍ വിരിയുന്നതിന് വേണ്ടി 54 ദിവസം സൊസൈറ്റി നിര്‍ത്തിവച്ചത്.

  എന്‍എച്ച് 66ന്റെ വീതി കൂട്ടുന്നതിനുള്ള ജോലികളാണ് നടന്നുവന്നത്. മാർച്ച് 20 നാണ് സിപിസിആര്‍ഐയ്ക്ക് സമീപം കലുങ്ക് നിർമാണത്തിനിടയിൽ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

  റോഡ് നിരപ്പില്‍ നിന്ന് നാലടി താഴെയായാണ് പാമ്പിന്റെ മാളം കണ്ടെത്തിയത്. ഇത് മാറ്റാതെ കലുങ്ക് നിർമാണം തുടരാനാകില്ല. തുടര്‍ന്ന് വനംവകുപ്പാണ് പാമ്പിനെ മാറ്റുന്നതുവരെ പണി നിര്‍ത്തിവയ്ക്കാന്‍ സാധിക്കുമോയെന്ന് സൊസൈറ്റിയോട് ആരായുന്നത്.

  പാമ്പിനെ മാറ്റാനായി പാമ്പു പിടുത്തക്കാരനായ അമീനേയും വിളിച്ചു വരുത്തി. പാമ്പിനെ മാറ്റാനായി ശ്രമിക്കുമ്പോഴാണ് മുട്ടകള്‍ക്ക് അടയിരിക്കുകയാണെന്ന് മനസ്സിലായത്. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി.

  പാമ്പിനെ മാറ്റുന്നത് ശരിയല്ലെന്ന് കാസർഗോഡ് സ്വദേശിയായ നേപ്പാള്‍ മിഥില വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഹെഡ് മവീഷ് കുമാർ നിർദേശിക്കുകയായിരുന്നു. 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയാൻ വേണ്ടത്. മുട്ട വിരിയാൻ അമ്മ പാമ്പിന്റെ ചൂട് നിർബന്ധമാണ്.

  തുടർന്നാണ് റോഡ് പണി നിർത്തിവെക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ 1 ഇനത്തിൽപെട്ട ജീവിയാണ് പെരുമ്പാമ്പ്.

  പാമ്പ് പിടുത്തക്കാരൻ അമീൻ എല്ലാ ദിവസവും എത്തി മുട്ടകൾ പരിശോധിച്ചു. 54-ാം ദിവസം മുട്ടകള്‍ വിരിഞ്ഞു തുടങ്ങിയതോടെ അമീൻ പാമ്പിന്‍ കുഞ്ഞുങ്ങളെയും മുട്ടകളെയും വീട്ടിലേക്ക് മാറ്റി. മുട്ടകള്‍ വിരിഞ്ഞുതുടങ്ങിയാല്‍ അമ്മ പാമ്പിന്റെ ആവശ്യമില്ല. ഇനി 24 മുട്ടകളാണ് വിരിയാനുള്ളത്.
  Published by:Arun krishna
  First published: