പ്രളയ ഫണ്ട് തട്ടിപ്പ്: 73 ലക്ഷം എന്ത് ചെയ്തെന്ന് കണ്ടെത്താനാകാതെ അന്വേഷണ സംഘം

73 ലക്ഷം രൂപ എന്തു ചെയ്തു എന്നത് സംബന്ധിച്ച് ഇത് വരെയും ഒരു തെളിവും ലഭിച്ചിട്ടില്ല. 

News18 Malayalam | news18-malayalam
Updated: June 18, 2020, 9:59 PM IST
പ്രളയ ഫണ്ട് തട്ടിപ്പ്: 73 ലക്ഷം എന്ത് ചെയ്തെന്ന് കണ്ടെത്താനാകാതെ അന്വേഷണ സംഘം
news18
  • Share this:
എറണാകുളം പ്രളയ ഫണ്ട് തട്ടിയെടുത്ത കേസിൽ പണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. രണ്ടാം കേസിലെ 73 ലക്ഷം രൂപ എന്തു ചെയ്തു എന്നത് സംബന്ധിച്ച് ഇത് വരെയും ഒരു തെളിവും ലഭിച്ചിട്ടില്ല.

പ്രളയ ദുരിതാശ്വാസ സെല്ലിലെ ജീവനക്കാരുടെ വീടുകളിൽ അന്വേക്ഷണ സംഘം പരിശോധന തുടരുകയാണ്. കാണാതായ പണം താൻ തിരിച്ചടച്ചിട്ടുണ്ടെന്നാണ് മുഖ്യ പ്രതി വിഷ്ണു പ്രസാദ് പറയുന്നത്. എന്നാൽ എഡിഎമ്മിന്റെ പരാതിയിലും അന്വേഷണത്തിലും തുക നഷടമായെന്ന് വ്യക്തമാണ്. പണം ഏതു രീതിയിൽ ചെലവഴിച്ചെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

TRENDING:Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി [NEWS]'ചൈന ചതിക്കും; ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണം': കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ [NEWS]KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ [NEWS]
പ്രതിയുടെ ബന്ധുക്കളുടെയും സുഹുത്തുക്കളുടെയും ബാങ്ക്  അക്കൗണ്ടുകൾ അടക്കം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്നും നേരിട്ടു തട്ടിയെടുത്ത പണം, തുകയായി തന്നെ ആരെയെങ്കിലും ഏൽപ്പിക്കുവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. രണ്ടാം കേസിൽ അന്വേഷണ സംഘത്തോട് വിഷ്ണു പ്രസാദ് സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്.

അതേസമയം കേസിൽ ഒളിവിലുള്ള എംഎം അൻവറും ഭാര്യ ഖൗലത്തും ഈ ആഴ്‌ച തന്നെ കീഴടങ്ങുമെന്നാണ് സൂചന. ഖൗലത്തിന്  കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
First published: June 18, 2020, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading